അധ്യാപകരുടെ നോവും നൊമ്പരവും ഇഴചേർന്ന ഹെഡ്മാസ്റ്റർ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. സ്വന്തം ജീവിത സാഹചര്യങ്ങളോടും, വിധിയോടും ഒരുപോലെ പോരാടേണ്ടി വന്ന ഒരു സ്കൂൾ അധ്യാപകന്‍റെ കഥയാണ് ചാനൽ ഫൈവിന്‍റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിക്കുന്ന ഹെഡ്മാസ്റ്റർ പറയുന്നത്. എഴുത്തുകാരനും നടനുമായ തമ്പി ആന്‍റണി ഹെഡ്മാസ്റ്ററെ അവതരിപ്പിക്കുമ്പോൾ, സഹോദരൻ ബാബു ആന്‍റണി അധ്യാപകന്‍റെ മകനായി എത്തുന്നു. എഴുത്തുകാരൻ കാരൂർ നീലകണ്ഠപിള്ളയുടെ പൊതിച്ചോർ എന്ന കഥയുടെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റർ.
ദേവി (നടി ജലജയുടെ മകൾ ), സഞ്ജു ശിവറാം , ജഗദീഷ് , മധുപാൽ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ , കഴക്കൂട്ടം പ്രേംകുമാർ , ആകാശ് രാജ്, കാലടി ജയൻ , പുജപ്പുര രാധാകൃഷ്ണൻ , മഞ്ജു പിള്ള , സേതുലക്ഷ്മി, മിനി, ജയന്തി എന്നിവർ അഭിനയിക്കുന്നു.
സംവിധാനം - രാജീവ് നാഥ് , തിരക്കഥ - രാജീവ് നാഥ് , കെ ബി വേണു, ഛായാഗ്രഹണം - പ്രവീൺ പണിക്കർ, എഡിറ്റിംഗ് - ബീനാപോൾ, ഗാനരചന - പ്രഭാവർമ്മ, സംഗീതം - കാവാലം ശ്രീകുമാർ , ആലാപനം - പി ജയചന്ദ്രൻ , നിത്യ മാമ്മൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഷിബു ഗംഗാധരൻ , പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല- ആർ കെ , കോസ്റ്റ്യും - തമ്പി ആര്യനാട്, ചമയം - ബിനു കരുമം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജൻ മണക്കാട്, സ്റ്റിൽസ് - വി വി എസ് ബാബു, പി ആർ ഒ -അജയ് തുണ്ടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.