'വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ' എന്ന ചിത്രത്തിെൻറ ദുബൈയിലെ ഷൂട്ടിങ് കഴിെഞ്ഞത്തിയ നടൻ സുകുമാരൻ 'കലിക'യുടെ സെറ്റിൽവെച്ച് സംവിധായകൻ ബാലചന്ദ്ര മേനോനോട് പറഞ്ഞു-'ഇക്കഴിഞ്ഞ സിനിമയിൽ എെൻറ കൂടെ ഒരു ചെറുപ്പക്കാരൻ അഭിനയിച്ചു. മമ്മൂട്ടി. അവൻ ആൾ അപകടകരിയാ...'.
ഭീഷണിയാകുമെന്നല്ല, പ്രതീക്ഷക്കു വക നൽകുന്ന നടൻ എന്ന നിലക്കാണ് സ്വന്തം ശൈലിയിൽ സുകുമാരൻ അത് പറഞ്ഞത്. മമ്മൂട്ടിയുടെ ജന്മദിനത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബാലചന്ദ്ര മേനോൻ ഈ സംഭവം ഓർത്തെടുത്തത്. 'ഇന്നത്തെ 'ബർത്ത്ഡേ ബോയ്'ക്കുള്ള എെൻറ കുറിപ്പാണിത്' എന്ന മുഖവരയോടെ തുടങ്ങുന്ന കുറിപ്പ് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. സിനിമക്കാരനും കുടുംബസ്ഥനും എന്ന നിലയിൽ ഭാഗ്യവാനായ മമ്മൂട്ടിയെ 'അനുഭവയോഗമുള്ള ജാതകൻ' എന്നാണ് ബാലചന്ദ്ര മേനോൻ വിശേഷിപ്പിക്കുന്നത്. മമ്മൂട്ടി സ്ക്രീനിൽ പ്രത്യക്ഷപ്പെടുേമ്പാൾ പ്രേക്ഷകർ കൂവിയിരുന്നത് 'സുന്ദരനായ നിങ്ങൾ കൂളിങ് ഗ്ലാസ് കൂടി വെച്ച് മോടി പിടിപ്പിച്ചപ്പോൾ പ്രേക്ഷകെൻറയുള്ളിൽ നുരഞ്ഞു പൊന്തിയ അസൂയയുടെ ബഹിസ്ഫുരണമായിരുന്നെ'ന്നും അദ്ദേഹം വിവരിക്കുന്നു. 'മമ്മൂട്ടിയുടെ ജാഡ' എന്ന പ്രയോഗം തന്നെ നിലവിൽ വന്നിട്ടും അതെല്ലാം മറികടന്ന് നിങ്ങൾ 'മൊഞ്ചുള്ള മമ്മുക്ക' ആയെന്നും അദ്ദേഹം പറയുന്നു.
ശരിക്കും ഒരു 'പെണ്ണുകാണൽ' പോലെ കുറ്റും കുറവും കണ്ടുപിടിക്കാനുള്ള വൃത്തികെട്ട മനസ്സോടെയാണ് താൻ മമ്മൂട്ടിയെ ആദ്യം കണ്ടതെന്നും (അന്ന് സജിൻ ആയിരുന്നു) ബാലചന്ദ്ര മേനോൻ ഓർക്കുന്നു. തെൻറ സിനിമകളായ 'ചിരിയോ ചിരി', 'ശേഷം കാഴ്ചയിൽ', 'നയം വ്യക്തമാക്കുന്നു' എന്നിവയിൽ മമ്മൂട്ടി അഭിനയിച്ചതും തെൻറ 'സേഫ്' എന്ന വിതരണ കമ്പനിയെ തകർച്ചയിൽ നിന്ന് കരകയറാൻ 'നയം വ്യക്തമാക്കുന്നു' സഹായിച്ചതും അദ്ദേഹം കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും തന്നെ മേനോൻ എന്ന് വിളിക്കുമ്പോൾ മമ്മൂട്ടി എന്തുകൊണ്ടോ തുടക്കം മുതൽ 'മിസ്റ്റർ മേനോൻ' എന്നാണ് വിളിക്കുന്നത്. അറിഞ്ഞോ അറിയാതെയോ പൗരുഷത്തിെൻറ പ്രതീകമായ മമ്മൂട്ടിയുടെ ഉള്ളിൽ ഒരു 'കൊച്ചു കുട്ടി' ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അവനെ എന്നും നിങ്ങൾ കൂടെ കൂട്ടണമെന്നും അവനാണ് നിങ്ങൾക്ക് സുഗന്ധം പകരുന്നതെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസിറ്റിെൻറ പൂർണരൂപം ചുവടെ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.