പശുവും കോഴിയും ആടുമൊന്നുമില്ല; ബേസിലിന്റെ പാൽതു ജാൻവറിന്റെ ടീസറിന് പിന്നിൽ -വീഡിയോ കാണാം

ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാൽതു ജാൻവർ. ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്ത്. മലയാളം സിനിമയിൽ ആദ്യമായാണ് ഇത്തരമൊരു ടീസർ പുറത്തിറങ്ങുന്നത്. യഥാർത്ഥ ഷോട്ടുകൾ എന്ന് പറയാൻ ഒരു സെക്കന്റ്‌ പോലുമില്ലാത്ത ടീസർ ആണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ടീസർ മുഴുവനായും 3 ഡി, 2 ഡി അനിമേഷനിലും വിഷ്വൽ എഫക്റ്റസിലും ആണ് ചെയ്തിരിക്കുന്നത്. പശു, കോഴി, പന്നി, ആട്, എരുമ തുടങ്ങിയ മൃഗങ്ങൾ എല്ലാം 3 ഡി സൃഷ്ടിയാണ്. 3 ഡി അനിമേഷൻ ചെയ്തിരിക്കുന്നത് എഗ്ഗ് വൈറ്റ് വി എഫ് എക്സും 2 ഡി അനിമേഷൻ ചെയ്തിരിക്കുന്നത് യുവോണിയൻസ് ക്രീയേറ്റീവ് സ്റ്റുഡിയോയും ആണ്.

ഓണം റിലീസ് ആയി എത്തുന്ന ചിത്രം സെപ്റ്റംബർ 2ന് തിയറ്ററുകളിൽ എത്തുന്നത്. "എ പാൽതു ഫാഷൻ ഷോ" എന്ന ടൈറ്റിലിൽ ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കി സുഹൈൽ കോയ രചന നിർവഹിച്ച "മണ്ടി മണ്ടി" എന്ന പ്രോമോ ഗാനം പുറത്തുവന്നു .

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിച്ച് നവാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ബേസിൽ ജോസഫിനോടൊപ്പം ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Full View


Tags:    
News Summary - Basil Joseph's Palthu Janwar Movie Teaser Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.