ബാറ്റ്മാൻ എന്ന ഡിസിയുടെ സൂപ്പർഹീറോയെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. തുടക്കത്തിൽ ബാറ്റ്മാൻ ഹീറോയിസവുമായി പുറത്തുവന്ന സിനിമകൾ പലതും കാര്യമായ ചലനമുണ്ടാക്കിയില്ലെങ്കിലും വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളെൻറ കൈയ്യിൽ ബാറ്റ്മാൻ എത്തിയതോടെ ഇതിഹാസ ചലച്ചിത്രങ്ങളുടെ പിറവിക്ക് തുടക്കം കുറിക്കുകയായിരുന്നു.2005ലെ ബാറ്റ്മാൻ ബിഗിൻസും 2008ൽ പുറത്തുവന്ന ദ ഡാർക് നൈറ്റും 2012ലെ ദ ഡാർക് നൈറ്റ് റൈസസും ഹോളിവുഡ് സിനിമാസ്വാദകരെ ഏറെ സ്വാധീനിച്ചവയായിരുന്നു. പുതിയ ബാറ്റ്മാൻ സിനിമകൾ ഇറങ്ങുേമ്പാൾ ബാറ്റ്മാൻ ട്രിലോഗിയുടെ മഹത്വത്തെ കുറിച്ച് ഇപ്പോഴും വാചാലരാവുന്നവരുണ്ട്.
ബാറ്റ്മാൻ ആരാധകർക്കായി ഒരു സർപ്രൈസ് വിഡിയോയുമായി എത്തിയിരിക്കുകയാണ് നിർമാതാക്കളായ വാർണർ ബ്രദേഴ്സ്. ബാറ്റ്മാൻ ട്രിലോഗിയുടെ മേക്കിങ് വിഡിയോ ആണ് 'ദ ഫയർ റൈസസ്' എന്ന പേരിൽ ഡോക്യുമെൻററിയായി പുറത്തുവിട്ടിരിക്കുന്നത്. 'ദ ക്രിയേഷൻ ആൻഡ് ദ ഇംപാക്ട് ഒാഫ് ദ ഡാർക് നൈറ്റ് ട്രിലോഗി' എന്നതാണ് ടാഗ് ലൈൻ. അവസാന ചിത്രമായ ഡാർക് നൈറ്റ് റൈസസ് ഇറങ്ങി എട്ട് വർഷങ്ങൾക്ക് ശേഷമാണ് മൂന്ന് ചിത്രങ്ങളുടെയും അണിയറ പ്രവർത്തനങ്ങളുടെ വിഡിയോ പുറത്തുവിടുന്നത്.
ഒന്നേകാൽ മണിക്കൂറോളമുള്ള ഡോക്യുമെൻററിയിൽ ക്ര്യൂ മെംബർമാരുടെയും വാർണർ ബ്രദേഴ്സിലെ സീനിയർ മെംബർമാരുടെയും ക്രിസ്റ്റഫർ നോളെൻറയും അഭിമുഖങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് പാർട്ടുകളായാണ് ഡോക്യുമെൻററി. എങ്ങനെയാണ് ആദ്യ ചിത്രം ആരംഭിക്കുന്നതെന്നും അത് ട്രിലോഗിയായി മാറിയതിനെ കുറിച്ചുമൊക്കെ വിശദീകരണവും നൽകുന്നുണ്ട്. ഹോളിവുഡിലെ മറ്റ് പ്രമുഖ സംവിധായകരായ സാക്ക് സ്നൈഡറുടെയും ഗ്വില്ലർമോ ഡെൽടോറോയുടേയും അഭിമുഖങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ബാറ്റ്മാൻ ഫാൻസിനുള്ള ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ദ ഫയർ റൈസസ് എന്ന വിഡിയോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.