അടൂർ: നാട് നടുങ്ങിയ നരബലിയുടെ പശ്ചാത്തലത്തിൽ ആ അധമ സംസ്ക്കാരത്തിനെതിരെ ആഞ്ഞടിക്കുന്ന "ബലി" എന്ന ഹ്രസ്വചിത്രം ഡിസംബർ ഒന്നിന് റിലീസിന് ഒരുങ്ങുന്നു. പന്തളത്തെ മാധ്യമ കൂട്ടായ്മയിൽ പിറക്കുന്ന ബലി സാംസ്ക്കാരിക കേരളത്തിൽ ഈ ആധുനിക യുഗത്തിലും മുളപൊട്ടി വരുന്ന അന്ധവിശ്വാസക്കോമരങ്ങൾക്ക് ആടാൻ ഇനി ഒരിക്കലും കുരുതിക്കളങ്ങൾ ഒരുങ്ങരുതെന്ന് ഉദ്ഘോഷിക്കുന്നു.
ഓൺലൈൻ പന്തളം കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബിനോയി വിജയൻ നിർമ്മിച്ച് അമ്പാടി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ബലി. ദിനേശ് ആർ നായരുടെ കഥക്ക് വിജിനി അമ്പാടിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മാധ്യമ പ്രവർത്തകരായ കണ്ണൻചിത്രശാല, വിഷ്ണു രാജ്, വിദ്യാ മിഥുൻ, ഷാൻ്റി, ശ്രീജിത്ത് കുമാർ, ദിനേശ് നായർ, അജിത്ത് കൃഷ്ണൻ, വിശാഖ് എന്നിവരും അളകനന്ദയും ആണ് അഭിനേതാക്കൾ. സംവിധായകനായ അമ്പാടി തന്നെയാണ് എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്. തുമ്പമൺ, തട്ട, പന്തളം എന്നീ പ്രദേശങ്ങളിലായിരുന്നു ഷൂട്ടിങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.