ലോസ് ആഞ്ജലസ്: ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് പിന്നാലെ എസ്.എസ്. രാജമൗലിയുടെ തെലുങ്ക് ചിത്രമായ ആർ.ആർ.ആറിന് ഇൻറർനാഷനൽ പ്രസ് അക്കാദമിയുടെ (ഐ.പി.എ) ആദരം. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഐ.പി.എയുടെ 27ാമത് സാറ്റ് ലൈറ്റ് പുരസ്കാരങ്ങളിൽ ഓണററി വിഭാഗത്തിലാണ് ആർ.ആർ.ആർ ഇടംനേടിയത്. ഓസ്കർ അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ഗുജറാത്തി ചിത്രം ‘ലാസ്റ്റ് ഫിലിം ഷോ’യിലെ പ്രധാന ബാലതാരം ഭവിൻ റാബിർ ബ്രേക്ക് ത്രൂ പെർഫോമൻസ് അവാർഡും നേടി.
സംവിധായകനായ പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രമായ ‘ലാസ്റ്റ് ഫിലിം ഷോയിലെ’ (ഗുജറാത്ത് ഭാഷയിൽ ‘ഛെല്ലോ ഷോ) പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഭവിൻ റാബിർ എന്ന 13കാരനാണ്. സൗരാഷ്ട്രയിലെ വിദൂര ഗ്രാമവാസിയായ ഒമ്പതുകാരന്റെ അടങ്ങാത്ത സിനിമാ മോഹത്തിന്റെ കഥയാണ് ലാസ്റ്റ് ഫിലിം ഷോ പറയുന്നത്.എസ്.എസ്. രാജമൗലി സംവിധാനംചെയ്ത തെലുങ്ക് ചിത്രമായ ആർ.ആർ.ആറിലെ നാട്ടു നാട്ടു ഗാനത്തിന് സംഗീത സംവിധായകൻ എം. കീരവാണിക്കാണ് ഗോൾഡ് ഗ്ലോബ് പുരസ്കാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.