സമീറ സനീഷി​െൻറ 'അലങ്കാരങ്ങളില്ലാതെ' മമ്മൂട്ടി പ്രകാശനം ചെയ്തു

മലയാള സിനിമയിലെ പ്രശസ്ത കോസ്​റ്റ്യൂം ഡിസൈനറായ സമീറ സനീഷ് രചിച്ച 'അലങ്കാരങ്ങളില്ലാതെ' എന്ന പുസ്​തകം സൂപ്പർതാരം മമ്മൂട്ടി പ്രകാശനം ചെയ്​തു. സംവിധായകന്‍ ആഷിഖ് അബു ആദ്യപ്രതി ഏറ്റുവാങ്ങി. ചലച്ചിത്ര കലയുമായുള്ള ത​െൻറ ബന്ധത്തെക്കുറിച്ചും കോസ്​റ്റ്യൂം ഡിസൈനിങി​െൻറ രീതികളെക്കുറിച്ചുമൊക്കെയാണ്​ പുസ്​തകത്തിൽ സമീറ പ്രതിപാദിക്കുന്നത്​.

പരസ്യചിത്ര രംഗത്തുനിന്ന് 2009ലാണ് സമീറ സിനിമയിലെത്തിയത്. ഹിന്ദി ചിത്രം 'ദി വൈറ്റ് എലിഫൻറി'ലായിരുന്നു തുടക്കം. അത് കഴിഞ്ഞു 'ഡാഡികൂള്‍' ചെയ്തു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 160ലധികം സിനിമകളില്‍ കോസ്​റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചു. 2014ലും 2018ലും മികച്ച കോസ്​റ്റ്യൂം ഡിസൈനര്‍ക്കുള്ള സംസ്​ഥാന അവാര്‍ഡ് നേടി.

Tags:    
News Summary - Book by Sameera Saneesh released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.