മമ്മൂട്ടി പകർത്തിയ പക്ഷിയുടെ ചിത്രം വിറ്റുപോയത് വൻ തുകക്ക്

ടൻ മമ്മൂട്ടി പകർത്തിയ, ഇലത്തുമ്പിൽ വിശ്രമിക്കുന്ന പക്ഷിയുടെ ചിത്രം വിറ്റുപോയത് വൻ തുകക്ക്. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ലേലത്തില്‍ വെച്ച ചിത്രം മൂന്ന് ലക്ഷം രൂപക്കാണ് മലപ്പുറം സ്വദേശിയായ വ്യാപാരി സ്വന്തമാക്കിയത്.

മമ്മൂട്ടി ഉള്‍പ്പെടെ 23 ഫോട്ടോഗ്രാഫര്‍മാരുടെ 61 ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ഒരു ലക്ഷം രൂപയായിരുന്നു ചിത്രത്തിന്റെ അടിസ്ഥാന വില. മമ്മൂട്ടിയുടെ കൈയൊപ്പോടെയാണ് ചത്രം ലേലത്തിന് എത്തിയത്. പുതുതായി നിർമിക്കുന്ന ആഡംബര ഹോട്ടലിന്റെ ചുമരിൽ ഈ ചിത്രം പ്രദർശിപ്പിക്കും. 

പ്രശസ്ത പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ദുചൂഡന്‍ ഫൗണ്ടേഷനും ഞാറ്റുവേല എന്ന സംഘടനയും ചേര്‍ന്ന് കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനത്തിലാണ് മമ്മൂട്ടി പകര്‍ത്തിയ ഫോട്ടോയും ലേലത്തിനായി വച്ചത്.

Tags:    
News Summary - Bulbul photograph clicked by Mammootty auctioned for ₹3 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.