പ്രേക്ഷകർ ആകാംക്ഷോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് കോബ്ര. ആഗസ്റ്റ് 31 നാണ് തിയറ്ററുകളിൽ എത്തുന്നത്. വിക്രം ഏഴ് ഗെറ്റപ്പിൽ എത്തുന്ന കോബ്രയിൽ 25 കോടി രൂപയാണ് വിക്രമിന്റെ പ്രതിഫലം. ഏകദേശം 100 കോടി വരുന്ന ചിത്രത്തിന്റെ 25% ആണ് നടന്റെ പ്രതിഫലം.
കോവിഡിനെ തുടർന്ന് റിലീസിങ് നീട്ടിവെച്ച ചിത്രം തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് പ്രദർശനത്തിനെത്തുന്നത്. ചിയാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും കോബ്ര.
വിക്രമിനോടൊപ്പ വൻതാരനിരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മുൻക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റോഷൻ മാത്യൂ, സർജാനോ ഖാലീദ്, മിയ ജോർജ്ജ്, കനിഹ,പദ്മപ്രിയ, മാമുക്കോയ എന്നിവരാണ് മറ്റ് താരങ്ങൾ.
ഇമൈക്ക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസും, ഇ ഫോർ എൻറ്റർടൈൻമെൻറ്റും ചേർന്നാണ് തിയറ്ററുകളിൽ എത്തിക്കുന്നത്. ഇഫാർ മീഡിയാക്ക് വേണ്ടി റാഫി മതിരയാണ് കേരളത്തിൽ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.