ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെ രാജ്യതലസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നതടക്കം കുടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. തിങ്കളാഴ്ച മുതൽ 50 ശതമാനം പേരെ പ്രവേശിപ്പിച്ച് തിയറ്ററുകൾ തുറക്കാം. മെട്രോ ട്രെയിനുകളിലും ബസുകളിലും മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാം. നിലവില്‍ 50 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടാണ് ബസും മെട്രോയും സർവിസുകള്‍ നടത്തുന്നത്. കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം 50ൽനിന്ന് 100 ആയി ഉയര്‍ത്തി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്പാകള്‍ക്കും തുറക്കാം. 66 പുതിയ കോവിഡ് കേസുകൾ മാത്രമാണ് ഡല്‍ഹിയില്‍ ശനിയാഴ്ച സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.