താൻ ഒരു ട്രാൻസ്വുമൺ ആണെന്ന് പ്രഖ്യാപിച്ച് ബോളിവുഡിലെ പ്രശസ്ത ഡിസൈനറായ സ്വപ്‌നിൽ ഷിൻഡെ. തെൻറ പേര് ഇനി മുതൽ സെയ്ഷ എന്നായിരിക്കുമെന്നും അവർ പ്രഖ്യാപിച്ചു. മുൻ നിര നായികമാരായ ദീപിക പദുകോൺ, കരീന കപൂർ, ശ്രദ്ധ കപൂർ, തപ്സി പന്നു, കിയാറ അദ്വാനി എന്നിവർക്കൊപ്പം പ്രവർത്തിച്ച ഷിൻഡെ, കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ലിംഗമാറ്റം നടത്തി ട്രാൻസ്വുമണായ കാര്യം വെളിപ്പെടുത്തിയത്.ഒപ്പം ഒരു കുറിപ്പും അവർ പങ്കുവെച്ചിട്ടുണ്ട്.
"നിങ്ങളുടെ ജനനത്തിനു പുറമേ, നിങ്ങളുടെ ബാല്യകാലത്തെ ഓർമ്മപ്പെടുത്തുന്ന എന്തെങ്കിലും എപ്പോഴുമുണ്ടായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം, വേദനിപ്പിക്കുന്ന, സമ്മർദ്ദം ചെലുത്തുന്ന, ഒറ്റപ്പെടുത്തലുകളിലേക്ക് തള്ളിവിടുന്ന ഒരു ഏകാന്തതയിലേക്കാണ് അതെന്നെ കൊണ്ടുപോകുന്നത്. അവിടെ ഓരോ നിമിഷവും എെൻറ ആശയക്കുഴപ്പം വർധിക്കുകയായിരുന്നു.
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയായതിനാൽ സ്കൂളിലും കോളേജിലും കളിയാക്കപ്പെട്ടിരുന്നുവെന്നും മാറ്റി നിർത്തപ്പെട്ടിരുന്നുവെന്നും സ്വപ്‌നിൽ ഷിൻഡെ കുറിച്ചു. ആ സാഹചര്യങ്ങളിൽ തെൻറ ഉള്ളിലെ വേദന വളരെ വലുതായിരുന്നുവെന്നും അവർ പറയുന്നു.
''എേൻറതല്ലെന്ന് എനിക്കറിയാവുന്ന യാഥാർത്ഥ്യത്തിൽ ജീവിക്കാൻ എനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. എന്നിരുന്നാലും സമൂഹത്തിെൻറ പ്രതീക്ഷകളും മാനദണ്ഡങ്ങളും കാരണം എല്ലാ ദിവസവും എനിക്ക് അഭിനയിക്കേണ്ടതായി വന്നു." തനിക്ക് 20 വയസ്സുള്ള സമയത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (NIFT) പ്രവേശിച്ചപ്പോഴാണ് സത്യം അംഗീകരിക്കാൻ ധൈര്യപ്പെട്ടതെന്നും സ്വപ്‌നിൽ ഷിൻഡെ പറഞ്ഞു.
"ഞാൻ സ്വവർഗ്ഗാനുരാഗിയായതുകൊണ്ടാണ് പുരുഷന്മാരിലേക്ക് ആകർഷിക്കപ്പെടുന്നതെന്ന് വിശ്വസിച്ച് അടുത്ത കുറച്ച് വർഷങ്ങൾ ഞാൻ ചെലവഴിച്ചു, എന്നാൽ ആറ് വർഷം മുമ്പ് ഞാൻ ഒടുവിൽ എന്നെത്തന്നെ അംഗീകരിച്ചു., ഇന്ന് നിങ്ങളുടെ മുന്നിലും ഞാനത് അംഗീകരിക്കുന്നു.ഞാൻ ഒരു സ്വവർഗ്ഗാനുരാഗിയല്ല. ഒരു ട്രാൻസ് വുമൺ ആണ്. -സൈഷ ഇൻസ്റ്റയിൽ കുറിച്ചു.
സിനിമയിലെ നിരവധി സഹപ്രവർത്തർ സ്വപ്‌നിൽ ഷിൻഡെയുടെ തീരുമാനത്തെ അഭിനന്ദിച്ചു. ശ്രുതി ഹാസൻ, അദിതി റാവു ഹൈദാരി, ഈശാ ഗുപ്ത, ശ്രദ്ധ ശ്രീനാഥ് എന്നിവരും പ്രശംസയുമായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.