ഫഹദ് ഫാസിലിനെ നായകനാക്കി പ്രമുഖ കന്നഡ നിർമാണ കമ്പനി ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ‘ധൂമം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. കന്നഡയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ പവൻകുമാർ സംവിധാനം ചെയ്യുന്ന ധൂമത്തിൽ റോഷൻ മാത്യു, അപർണ ബാലമുരളി, വിനീത് രാധാകൃഷ്‌ണൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലായി ജൂൺ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കെജിഎഫ് സീരീസ്, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രം കേരളത്തിൽ മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നാണ് വിതരണത്തിന് എത്തിക്കുന്നത്. ത്രില്ലർ ഴോണറിലുള്ള ധൂമത്തിൽ അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, അനു മോഹൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹണം പ്രീത ജയരാമൻ ആണ് നിർവഹിക്കുന്നത്. പൂർണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.