ബാഹുബലി രണ്ടാം ഭാഗത്തിെൻറ വമ്പൻ വിജയത്തിന് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആർ.ആർ.ആർ റിലീസിന് മുേമ്പ തന്നെ വാർത്തകളിൽ നിറയുകയാണ്. 450 കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപ സ്വന്തമാക്കിയതായി അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രത്തിന് അത്രയും വലിയ തുക ലഭിച്ചത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് തുടങ്ങിയവരാണ് ആർ.ആർ.ആറിെൻറ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം തുടങ്ങി ചിത്രത്തിെൻറ എല്ലാ ഭാഷകളുടെയും സാറ്റലൈറ്റ് റൈറ്റുകൾ വിൽക്കപ്പെട്ടുകഴിഞ്ഞു. രുധിരം, രൗദ്രം, രണം എന്നാണ് ആര്.ആര്.ആര് എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. രാം ചരണും ജൂനിയർ എൻ.ടി.ആറും നായകൻമാരാകുന്ന ചിത്രം വിദേശ ഭാഷകളിലും ഇറങ്ങുന്നുണ്ട്. ബോളിവുഡിൽ നിന്ന് ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ജൂനിയര്‍ എന്‍.ടി.ആര് കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. സീത എന്ന കഥാപാത്രത്തെയാണ് ആലിയ ഭട്ട് അവതരിപ്പിക്കുന്നത്.
വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിെൻറ തിരക്കഥ. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് രാജമൗലിയുടെ ബ്രഹ്മാണ്ഡ സിനിമയൊരുക്കുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിെൻറ ചിത്രീകരണം പുനരാരംഭിച്ചത്. ചിത്രത്തില്‍ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് നിര്‍മ്മാണം. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്.ഒ ആതിര ദില്‍ജിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.