'ദിലീപ്​ കുമാർ അൽപം ക്ഷീണിതൻ; സുഖപ്പെടാൻ പ്രാർഥിക്കണം' -​ൈസറ ബാനു

മുൻകാല ബോളിവുഡ്​ സൂപ്പർതാരം ദിലീപ്​ കുമാർ അൽപം ക്ഷീണിതനാണെന്നും അദ്ദേഹത്തിന്​ വേഗം സുഖപ്പെടാൻ പ്രധർഥിക്കണമെന്നും ഭാര്യ സൈറ ബാനു. അതേസമയം, താരത്തിൻെറ ആരോഗ്യസ്​ഥിതിയെ കുറിച്ച്​ ആരാധകർ ആശങ്ക ഉയർത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിൻെറ രോഗപ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്ന്​ അവർ വ്യക്​തമാക്കി.

'അദ്ദേഹത്തിന്​ സുഖമില്ല. ക്ഷീണിതനാണ്​. ഇടക്ക്​ അദ്ദേഹം ഹാൾ വരെയും തിരികെ മുറി വരെയും നടക്കുന്നുണ്ട്​. അദ്ദേഹം സുഖപ്പെടാനായി പ്രാർഥിക്കണം. അദ്ദേഹത്തെ ആരോഗ്യവാനായി നിർത്തുന്ന ഓരോ ദിനത്തിനും ഞങ്ങൾ ദൈവത്തോട്​ നന്ദി പറയുന്നു' -സൈറ ബാനു മാധ്യമങ്ങളോട്​ പറഞ്ഞു.

ഈമാസം 11ന്​ ദിലീപ്​ കുമാറ​ിൻെറ 98ാം ജന്മദിനമാണ്​. കഴിഞ്ഞമാസം ദിലീപ്​ കുമാറുമൊത്തുള്ള ചിത്രം സൈറ ബാനു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തൻെറ ട്രേഡ്​മാർക്കായ വെള്ളകുർത്തയും ഷാളും ധരിച്ചാണ്​ ദിലീപ്​ കുമാർ ചിത്രത്തിലുള്ളത്​.

1966ലാണ്​ ദിലീപ്​ കുമാറും സൈറ ബാനുവും തമ്മിലുള്ള വിവാഹം നടക്കുന്നത്​. അടുത്തിടെ അദ്ദേഹത്തിൻെറ സഹോദരന്മാരായ ഇഹ്​സാൻ ഖാനും അസ്​ലം ഖാനും കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. അതിനാൽ തങ്ങളുടെ 54ാം വിവാഹ വാർഷികം ഈ വർഷം ആഘോഷിക്കുന്നില്ലെന്ന്​ ദമ്പതികൾ ഒക്​ടോബറിൽ അറിയിച്ചിരുന്നു.

1944ൽ പുറത്തിറങ്ങിയ 'ജ്വാൽ ഭട്ട'യിലൂടെ സിനിമാരംഗത്തെത്തിയ ദിലീപ്​ കുമാറിനെ ബോളിവുഡിലെ ആദ്യ 'ലക്ഷണമൊത്ത സൂപ്പർതാരം' ആയിട്ടാണ്​ വിലയിരുത്തുന്നത്​. 1998ൽ പുറത്തിറങ്ങിയ 'ഖില' ആണ്​ അദ്ദേഹം അവസാനം അഭിനയിച്ച ചിത്രം. 

Tags:    
News Summary - Dilip Kumar is a little weak but alright- Saira Banu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.