തിയേറ്ററുകളില്‍ പ്രദർശനം തുടരുന്ന മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിനീത് ശ്രീനിവാസന്റെ കരിയറിലെ മികച്ച വേഷമായിട്ടാണ് മുകുന്ദനുണ്ണി വിലയിരുത്തപ്പെടുന്നത്. വിനീതിനെ മുകുന്ദനുണ്ണിയായി മാറ്റുന്നതിന് എളുപ്പമായിരുന്നെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ അഭിനവ് സുന്ദര്‍ നായിക് പറയുന്നത്.
ചിത്രത്തിലെ കഥാപാത്രത്തിന്റെ വിപരീത സ്വഭാവമാണ് വിനീതിനെന്നും അതിനാല്‍ ഈ കഥാപാത്രത്തിലേക്ക് മാറ്റുന്നതിന് എളുപ്പമായിരുന്നെന്നും അഭിനവ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിനീതിന്റെ ചുറ്റമുള്ളവരെ ഒഴിവാക്കുകയായിരുന്നു താന്‍ ആദ്യം ചെയ്തത്. വിനീതിന് ഒപ്പം നേരത്തെ ഉണ്ടാകാത്ത ആളുകളെയാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്നും അഭിനവ് പറയുന്നു. ബേസില്‍, അജുവര്‍ഗീസ് തുടങ്ങി വിനീതിന്റെ സുഹൃത്തുക്കളായി വരുന്നവരെ ചിത്രത്തില്‍ കൊണ്ടുവരാതിരുന്നത് ഇതിനാലാണെന്നും അഭിനവ് പറഞ്ഞു.
നവംബര്‍ 11നാണ് ചിത്രം റിലീസ് ചെയ്തത്. നിരവധി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് നിര്‍മ്മിച്ചത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിങ്. ക്യാമറ: വിശ്വജിത്ത് ഒടുക്കത്തില്‍. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് സംഗീതം പകര്‍ന്നിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.