കൊൽക്കത്ത: ബംഗാളി സിനിമ മേഖലയിലും ലൈംഗികാരോപണം. പ്രമുഖ സംവിധായകനും നടനുമായ അരിന്ദം സിൽ ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്ന നടിയുടെ ആരോപണമാണ് വിവാദമായത്. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഡയറക്ടേഴ്സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യ (ഡി.എ.ഇ.ഐ) സംവിധായകനെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അനിശ്ചിതകാലത്തേക്കാണ് സസ്പെൻഷൻ. അരിന്ദം സിലിന്റെ പെരുമാറ്റം സംഘടനയെ നാണംകെടുത്തുന്നതാണെന്നും ഡി.എ.ഇ.ഐ സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞു.
അടുത്തിടെ, ഷൂട്ടിനിടെ രംഗങ്ങൾ വിവരിക്കുമ്പോൾ മനഃപൂർവമല്ലാതെ സംഭവിച്ച കാര്യമാണെന്നും ആ സമയത്ത് ആരും എതിർത്തിട്ടില്ലെന്നും അരിന്ദം സിൽ പറഞ്ഞു. നടി വനിത കമീഷന് പരാതി നൽകിയതിന് പിന്നാലെയാണ് സംവിധായകരുടെ സംഘടന സസ്പെൻഷൻ തീരുമാനമെടുത്തത്. രംഗങ്ങൾ ശാരീരികമായി വിവരിച്ചുകൊടുക്കുന്നതെന്തിനാണെന്ന് പരാതിക്കാരിയായ നടി ചോദിച്ചു. കുറ്റാന്വേഷണ കഥ പറയുന്ന ഹർ ഹർ ബ്യേംകേഷ്, മിതിൻ മാഷി തുടങ്ങിയ സിനിമകളുടെയും ചില പരമ്പരകളുടെയും സംവിധായകനാണ് അരിന്ദം സിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.