നടൻ വിജയ് യുടെ മകൻ ജെയ്‌സൺ സഞ്‍ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനായേക്കുമെന്ന് റിപ്പോർട്ട്. ദുല്‍ഖറിനെ കൂടാതെ വിജയ് സേതുപതിയും ധ്രുവ് വിക്രമും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുമെന്നും തമിഴ് മാധ്യമങ്ങൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. എ. ആര്‍.റഹ്‌മാന്റെ മകന്‍ എ.ആര്‍.അമിനാണ് സംഗീത സംവിധാനം നിർവഹിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ യുവന്‍ ശങ്കര്‍ രാജയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ലൈക്ക പ്രൊഡക്ഷൻസ് ജെയ്‌സൺ സഞ്ജയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം പ്രഖ്യാപിച്ചത്. കരാർ ഒപ്പിടുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലൈക്ക പ്രൊഡക്ഷൻസ് ഇക്കാര്യം അറിയിച്ചത്. സഞ്ജയെ നായകനാക്കി സിനിമ ചെയ്യാൻ നിരവധി സംവിധായകർ ശ്രമിച്ചിരുന്നു. 2009-ൽ പുറത്തിറങ്ങിയ വിജയ് ചിത്രം വേട്ടയ്‌ക്കാരനിൽ ജെയ്‌സൺപിതാവിനൊപ്പം കാമറക്ക് മുന്നിലെത്തിയിരുന്നു.
മണിരത്നം- കമൽ ഹാസൻ ചിത്രമായ 'തഗ് ലൈഫ്' ആണ് ദുൽഖറിന്റെ പുതിയ ചിത്രം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ കമൽഹാസനൊപ്പം ജയം രവി, തൃഷ, അഭിരാമി, നാസർ, ഗൗതം കാർത്തിക്, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ വൻതാരനിരയാണ് അണിനിരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.