വിഖ്യാത സംവിധായകൻ ഫാസിലും മകൻ ഫഹദും വീണ്ടും ഒരുമിക്കുന്നു. നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന 'മലയൻകുഞ്ഞ്' എന്ന ചിത്രത്തിലൂടെയാണ് നീണ്ട 18 വർഷങ്ങൾക്ക് ശേഷം ഫഹദും ഫാസിലും വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. ഫാസിൽ നിർമിക്കുന്ന മലയൻകുഞ്ഞ് രചിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. അടുത്ത വർഷം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിെൻറ ഫസ്റ്റ്ലുക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഫഹദ് ഫേസ്ബുക്കിൽ കുറിച്ചു.
ഫഹദിെൻറ ആദ്യ ചിത്രമായ കൈയ്യെത്തും ദൂരത്ത് നിർമിച്ച് സംവിധാനം ചെയ്തത് ഫാസിലായിരുന്നു. ചിത്രം വലിയ പരാജയമായിരുന്നു. നീണ്ട ഇടവേളക്ക് ശേഷം ഇരുവരും വീണ്ടുമെത്തുേമ്പാൾ ഒരു ഗംഭീര സിനിമയിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. സീ യൂ സൂൺ എന്ന മികച്ച അഭിപ്രായം കിട്ടിയ ചിത്രത്തിന് ശേഷം മഹേഷ് എഴുതുന്ന മലയൻകുഞ്ഞിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമാണ്. മഹേഷ് - ഫഹദ് കൂട്ടുകെട്ടിലെത്തുന്ന നാലാമത്തെ ചിത്രം കൂടിയായിരിക്കും മലയൻകുഞ്ഞ്.
Our next. Starts Rolling January 2021
Posted by Fahadh Faasil on Sunday, 13 December 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.