തിയറ്ററുകളില്‍ കാണേണ്ട ചിത്രം, 'ആവേശം' ചെയ്യാൻ കാരണമുണ്ട്; ഫഹദ് ഫാസിൽ

വേശം ചിത്രം ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി നടൻ നടൻ ഫഹദ് ഫാസിൽ. ചിത്രത്തിന്റെ പ്രീ-റിലീസ് പ്രസ് മീറ്റിലാണ് സിനിമ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞത്. ആവേശം വളരെ രസകരമായ സിനിമയാണെന്നും കേട്ടപ്പോൾ ഈ ചിത്രം ചെയ്യണമെന്ന് തോന്നിയെന്നും ഫഹദ് പറഞ്ഞു. 

'എന്നെ തേടി വരുന്ന സിനിമകളാണ് ഞാന്‍ ചെയ്യുന്നത്. പക്ഷേ, ആവേശം എന്നെ തേടി വന്നപ്പോള്‍, വളരെ രസകരമായ ഈ ചിത്രം ചെയ്തുനോക്കണമെന്ന് തോന്നി. ഓഫ്ബീറ്റ് സിനിമകള്‍ക്കായി ഒ.ടി.ടി പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകള്‍ ഉണ്ട്, പക്ഷേ ആവേശം തിയറ്ററുകളില്‍ തന്നെ കാണേണ്ട ചിത്രമാണ്'.

ഇതുപോലൊരു സിനിമയും കഥാപാത്രവും താന്‍ ഇതുവരെ ചെയ്തിട്ടില്ലെന്നും നടൻ വ്യക്തമാക്കി. എന്റെ കഥാപാത്രമായ രംഗ സംസാരിക്കുന്നത് മലയാളവും കന്നഡയും കലര്‍ന്ന ഭാഷയിലായതിനാൽ തന്നെ ഏറെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമാണ്. രംഗ എന്ന കഥാപാത്രത്തെക്കുറിച്ച് ജിത്തു എനിക്ക് വ്യക്തമായ ധാരണ നല്‍കിയിരുന്നു. എന്നാല്‍ കഥാപാത്രത്തിന്റെ മീശയും ഡിഎന്‍ ഹെയര്‍സ്‌റ്റൈലും പിന്നീടാണ് ഉറപ്പിച്ചത്

ആവേശത്തില്‍ 'ഫഫ' എന്ന പേര് ഉപയോഗിച്ചതിനെപ്പറ്റിയും ഫഹദ് സംസാരിച്ചു. ' സുഹൃത്തുക്കളാണ് ആദ്യം എന്നെ അങ്ങനെ വിളിച്ചിരുന്നത്, പിന്നീട് മറ്റുള്ളവരും അത് ഏറ്റെടുത്തു. ആവേശത്തില്‍ ഈ ടൈറ്റില്‍ ഉപയോഗിക്കുന്നത് രസകരമായിരിക്കും എന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് തോന്നിയതിനാലാണ് 'റീ ഇന്‍ട്രൊഡ്യൂസിങ് ഫഫ' എന്ന ടൈറ്റില്‍ നൽകിയത്'.

പുഷ്പ 2ന്റെ ഷൂട്ടിങ് തിരക്കിലായതിനാല്‍ ആവേശത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് അധികമൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഫഹദ് പറഞ്ഞു.'സിനിമ നല്ലതാണെങ്കില്‍ പ്രൊമോഷന്‍ കുറവാണെങ്കിലും ജനങ്ങള്‍ ഏറ്റെടുക്കുമെന്നും, സിനിമാപ്രവര്‍ത്തകരല്ല, മറിച്ച് സിനിമയാണ് പ്രേക്ഷകരോട് സംവേദിക്കണ്ടത്.കോമഡി, ആക്ഷന്‍, ത്രില്ലര്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ വ്യത്യസ്തമായ ചിത്രമായതിനാല്‍ പ്രേക്ഷകര്‍ ആവേശത്തെ സ്വീകരിക്കുന്നാണ് വിശ്വാസം'- ഫഹദ് പ്രസ്മീറ്റിൽ പറഞ്ഞു.

രോമാഞ്ചത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആവേശം ഏപ്രില്‍ 11 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ബെംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിനെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ്ആവേശം നിര്‍മിക്കുന്നത്. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ.എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എഡിറ്റര്‍ - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - അശ്വിനി കാലെ, വസ്ത്രാലങ്കാരം - മസ്ഹര്‍ ഹംസ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - പി കെ ശ്രീകുമാര്‍, പ്രോജക്റ്റ് സിഇഒ - മൊഹ്സിന്‍ ഖൈസ്, മേക്കപ്പ് - ആര്‍ജി വയനാടന്‍, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ - ചേതന്‍ ഡിസൂസ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് - ശ്രീക്ക് വാരിയര്‍, ടൈറ്റില്‍ ഡിസൈന്‍ - അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, പിആര്‍ഒ - എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - സ്‌നേക്ക് പ്ലാന്റ്.

Tags:    
News Summary - Fahadh Faasil Opens Why He choose Movie Aavesham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.