പുഷ്​പയിൽ അല്ലു അർജുന്‍റെ വില്ലനായി ഫഹദ്​ ഫാസിൽ ടോളിവുഡിലേക്ക്​

അല്ലു അർജുൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹുഭാഷാ ചിത്രം 'പുഷ്​പ'യിലെ വില്ലൻ വേഷത്തിലൂടെ മലയാളികളുടെ സ്വന്തം ഫഹദ്​ ഫാസിൽ ടോളിവ​ുഡിലേക്ക്​.

ചിത്രത്തിന്‍റെ നിർമാതാക്കളായ മൈത്രി ഫിലിംസാണ്​ ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്​. നേരത്തെ തമിഴ​്​ നടൻ വിജയ്​ സേതുപതിയെ ആയിരുന്നു ഇൗ വേഷത്തി​േലക്ക്​ പരിഗണിച്ചിരുന്നത്​. എന്നാൽ ഡേറ്റ്​ വിഷയമായതോടെ ഫഹദ്​ ഫാസിലിന്​ നറുക്ക്​ വീഴുകയായിരുന്നു.

രശ്​മിക മന്ദാനയാണ്​ നായികയായെത്തുന്ന ചിത്രം സുകുമാറാണ്​ സംവിധാനം ചെയ്യുന്നത്​.

കഴിഞ്ഞ വർഷം തിയറ്ററിൽ എത്തേണ്ടിയിരുന്ന ചിത്രം കോവിഡ്​ വ്യാപനം മൂലം നീളുകയായിരുന്നു. ആഗസ്റ്റ്​ 13ന്​ തെലുഗു, തമിഴ്​, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലായി ചിത്രം തിയറ്ററുകളിലെത്തും. അയ്ലലു അർജു​ന്‍റെ പിറന്നാൾ ദിവസം പുറത്തുവിട്ട ചിത്രത്തിന്‍റെ ഫസ്റ്റ്​ലുക്ക്​ ​േപാസ്റ്റർ ഇൻറർനെറ്റിൽ വൈറലായിരുന്നു.

ലോക്​ഡൗണിന്​ ശേഷം നവംബറിലും ജനുവരിയിലുമായി ചിത്രത്തിന്‍റെ രണ്ട്​ ഷെഡ്യൂളുകൾ പൂർത്തിയാക്കിയിരുന്നു. ആന്ധ്രയിലെ ചന്ദന കള്ളക്കടത്തിന്‍റെ കഥയാണ്​ ചിത്രം പറയുന്നത്​.

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക്​ ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമായതിനാൽ ആരാധകർ തികഞ്ഞ പ്രതീക്ഷയിലാണ്​.

Tags:    
News Summary - Fahadh Faasil to play villain role in Allu Arjun's Pushpa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.