ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു മാധവ് സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒ.ടി .ടിയിൽ എത്തിയിട്ടുണ്ട്. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. തിയറ്ററുകളിലെ പോലെ ഒ.ടി.ടിയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആവേശത്തിന്റെ ഒ.ടി.ടി റൈറ്റ് പ്രൈം വിഡിയോ സ്വന്തമാക്കിയത് വൻ തുകക്ക് എന്ന് റിപ്പോർട്ട്. 35 കോടി രൂപക്കാണ് ആവേശത്തിന്റെ ഒ.ടി.ടി അവകാശം വിറ്റുപോയതെന്ന് ഫ്രണ്ട് റോ ട്വിറ്റർ ഫോറം റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ദുൽഖർ സൽമാൻ ചിത്രം കിങ് ഓഫ് കൊത്തയുടെ ഒ.ടിടി ബിസിനസിനെ ആവേശം മറികടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 32 കോടിക്കായിരുന്നു കിങ് ഓഫ് കൊത്തയുടെ ഒ.ടി.ടി റൈറ്റ് വിറ്റുപോയത്.
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. രംഗ എന്ന ലോക്കൽ ഗുണ്ട നേതാവിനെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിച്ചത്. ആക്ഷൻ കോമഡി ചിത്രമായ ആവേശത്തിന്റെ ബോക്സോഫീസ് കളക്ഷൻ 150 കോടിയാണ്.
ഫഹദിനൊപ്പം ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് ആവേശത്തിലെ പ്രധാനതാരങ്ങൾ. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മെയ് ഒമ്പതിനാണ് ചിത്രം ആമസോൺ പ്രൈമിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.