‘ജോജി’യുടെ ലൊക്കേഷനിൽ ഫഹദ്​ ഫാസിൽ

ആദ്യം 'മാലിക്​'; ഇപ്പോൾ 'ജോജി'-വീണ്ടും മെലിഞ്ഞ് ഫഹദ്

മഹേഷ്​ നാരായണൻ സംവിധാനം ചെയ്​ത 'മാലിക്കി'ലെ ഫഹദ്​ ഫാസിലി​െൻറ മെലിഞ്ഞ രൂപം ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ പുതിയ സിനിമയായ 'ജോജി'ക്ക്​ വേണ്ടിയും മെലിഞ്ഞിരിക്കുകയാണ്​ താരം. ദിലീഷ്​ പോത്തൻ സംവിധാനം ചെയ്യുന്ന 'ജോജി'യിൽ മെലിഞ്ഞ ഗെറ്റപ്പിലാണ്​ താരം പ്രത്യക്ഷപ്പെടുന്നത്​.

എരുമേലിയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്​. ലൊ​ക്കേഷനിൽ നിന്നുള്ള ഫഹദി​െൻറ പുതിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്​. ശ്യാം പുഷ്​കരനാണ്​ 'ജോജി'യുടെ തിരക്കഥ രചിക്കുന്നത്​. ഷൈജു ഖാലിദ്​ ആണ്​ ഛായാഗ്രഹണം. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണിത്. മൂന്നിലും ഫഹദ്​ തന്നെയാണ്​ നായകൻ എന്ന പ്രത്യേകതയുമുണ്ട്​. 2016ലെ 'മഹേഷി​െൻറ പ്രതികാര'വും 2017ലെ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' ഹിറ്റുകളായിരുന്നു.

ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ എന്നിവരും കുറച്ചു പുതുമുഖങ്ങളുമാണ്​ 'ജോജി'യിൽ അണിനിരക്കുന്നത്​. ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകൾ ചേർന്നാണ്​ നിർമാണം. 

Tags:    
News Summary - Fahadh Fazil in new look

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.