മുംബൈ: ബോളിവുഡിന്‍റെ ബോക്സോഫിസ് കണക്കുകളെ പ്രണയവും പാട്ടും കോർത്തിണക്കി അത്യുജ്ജ്വലമായി മാറ്റിമറിച്ച 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' റിലീസായിട്ട് ഇക്കഴിഞ്ഞ ഒക്ടോബർ 20ന് 26 വർഷം തികഞ്ഞു. ഷാറൂഖ് ഖാനും കാജോളും തകർത്തഭിനയിച്ച സിനിമ ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും പണം വാരിയ സിനിമകളിലൊന്നായി മാറി. സ്ക്രീനിലെ ഈ ഹിറ്റ് ജോഡി ജീവിതത്തിലും അടുത്ത കൂട്ടുകാരായാണ് അറിയപ്പെടുന്നത്. 'ഡി.ഡി.എൽ.ജെ' 26 വർഷം തികക്കുന്ന അവസരത്തിൽ പക്ഷേ, കാജോളിന് നേരെ കടുത്ത വിമർശന ശരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാറൂഖ് ആരാധകർ.
ഡി.ഡി.എൽ.ജെയുടെ വാർഷിക ദിനത്തിൽ കാജോൾ ആ സിനിമയുടെ ൈക്ലമാക്സ് രംഗം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 'സിമ്രാൻ 26 വർഷം മുമ്പാണ് ആ ട്രെയിൻ പിടിച്ചത്. ആ സ്നേഹത്തിന് ഞങ്ങൾ എല്ലാവരോടും ഇപ്പോഴും നന്ദി അറിയിക്കുന്നു' -കാജോൾ കുറിച്ചു. എന്നാൽ, സൂപ്പർ ഹിറ്റ് സിനിമകളിലെ തന്‍റെ നായകനും സുഹൃത്തുമായ ഷാറൂഖ് ഇപ്പോൾ കടന്നുപോകുന്ന വിഷമസന്ധിയിൽ ഒരുവിധത്തിലുള്ള പിന്തുണയും നടിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് കുറ്റപ്പെടുത്തിയാണ് ആരാധകർ വിമർശനമുന്നയിക്കുന്നത്.
ഷാറൂഖിന്‍റെ മകൻ ആര്യൻ ഖാനെ ആഢംബരക്കപ്പലിൽ ലഹരി ഉപയോഗിച്ചെന്ന പേരിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഒക്േടാബർ മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിക്കാതെ ആര്യൻ ആർതർ റോഡ് ജയിലിലാണുള്ളത്. കഴിഞ്ഞ ദിവസം ഷാറൂഖ് ജയിലിലെത്തി മകനെ കണ്ടിരുന്നു. തന്‍റെ ബെസ്റ്റ് ഫ്രണ്ടാണ് ഷാറൂഖ് എന്ന് എപ്പോഴും പറയുന്ന കാജോൾ, സുഹൃത്ത് കടന്നുപോകുന്ന ബുദ്ധിമുട്ടുകളിൽ ഒന്ന് സഹതപിക്കാൻ പോലും തയാറായില്ലെന്ന് കുറ്റപ്പെടുത്തുകയാണ് നടന്‍റെ ആരാധകർ. ഇൻസ്റ്റാഗ്രാമിൽ കാജോൾ പങ്കുവെച്ച വിഡിയോക്കടിയിൽ അവർ കമന്‍റുകളായി ആ അമർഷം രേഖപ്പെടുത്തുകയാണ്.
ആര്യന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സൽമാൻ ഖാൻ, ഋത്വിക് റോഷൻ, ഫാറ ഖാൻ, സ്വര ഭാസ്കർ, ഹൻസൽ മേത്ത തുടങ്ങി ബോളിവുഡിൽനിന്ന് ഒേട്ടറെപ്പേർ ഷാറൂഖിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, കാജോൾ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.
'സിമ്രാൻ, രാജ് ഇപ്പോൾ ഒട്ടും നല്ല മൂഡിലല്ല. അദ്ദേഹത്തെ ഒന്ന് സഹായിക്കാമോ' -പോസ്റ്റിന് കീഴെവന്ന ഒരു കമന്‍റ് ഇങ്ങനെയായിരുന്നു. 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ'യിൽ ഷാറൂഖിന്‍റെ നായക കഥാപാത്രത്തിന്‍റെ പേര് രാജ് എന്നും നായിക കഥാപാത്രത്തിന്‍റെ പേര് സിമ്രാൻ എന്നുമായിരുന്നു. 'ഈ പ്രതിസന്ധിഘട്ടത്തിൽ നിങ്ങൾ ഷാറൂഖിനൊപ്പം നിൽക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ, സോഷ്യൽ മീഡിയയിൽപോലും അദ്ദേഹത്തെ പിന്തുണച്ച് നിങ്ങളുടെ ഭാഗത്തുനിന്ന് ഒന്നും കണ്ടില്ല...ഞാൻ നിങ്ങളുടെ ആരാധകനായിരുന്നു. എന്നാൽ, ഇപ്പോൾ..' -മെറ്റാരു കമന്‍റ് ഇങ്ങനെയായിരുന്നു.
'നിങ്ങളുടെ പി.ആർ ടീം ചെയ്തതാണ് ഇതെങ്കിൽ ലജ്ജയുണ്ട്. നിങ്ങൾ സ്വന്തം പോസ്റ്റിയതാണെങ്കിൽ അതേറെ വേദനിപ്പിക്കുന്നതും. നിങ്ങളുടെ ഉറ്റസുഹൃത്ത് കടുത്ത വിഷമതകളിലൂടെ കടന്നുപോകുകയാണ്..ആര്യന് ജാമ്യം നിരസിക്കപ്പെട്ട സമയത്താണ് നിങ്ങളുടെ ഈ പോസ്റ്റ്..എന്താണ് നിങ്ങൾക്ക് പറ്റിയത്?' വിഡിയോക്ക് അടിയിലെ മറ്റൊരു കമന്‍റിൽ എഴുതുന്നു.
ഒക്ടോബർ മൂന്നിന് പുലർച്ചെയാണ് മുംബൈയിൽ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെയും സുഹൃത്തുക്കളെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ആര്യൻ ഖാനടക്കം 16 പേരെയാണ് എൻ.സി.ബി അന്ന് അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഢംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.