ആരോൺ ടെയലർ ജോൺസൺ ജോഡി കോമർ, റാൾഫ് ഫിയെന്നെസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് '28 ഇയേഴ്സ് ലേറ്റർ'. പോസ്റ്റ് അപ്പൊകലിപ്റ്റിക് ഹൊറർ ജോണറിലാണ് ചിത്രമെത്തുന്നത്. 2002ൽ ഇറങ്ങിയ 28 ഇയേഴ്സ് ലേറ്ററിനെ സീക്വലാണ് ഈ സിനിമ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ട്രെയ്ലർ പുറത്തെത്തിയത്.
ആദ്യ ഭാഗത്തിൽ ഓസ്കാർ ജേതാവായ കിലിയൻ മർഫിയാണ് നായകനായെത്തിയത്. രണ്ടാ ഭാഗത്തിനെ ട്രെയ്‍ലറിന്‍റെ അവസാനം ഒരു മിന്നായം പോലെ കാണിക്കുന്ന ഒരു സോമ്പി കഥാപാത്രത്തിന് കിലിയന്‍റെ ശരീരഭാഷയുമായി ബന്ധമുള്ളതാണ് ആരാധകർക്ക് സംശയങ്ങളുണ്ടാക്കുന്നത്. അത് കിലിയൻ മർഫി തന്നെയാണെന്ന് ഉറപ്പിച്ച് വിശ്വസിക്കുന്ന ഒരുപാട് ആരാധകരെ സോഷ്യൽ മീഡിയയിൽ കാണുവാൻ സാധിക്കും. എന്നാാൽ ചിത്രത്തിന്‍റെ ക്രെഡിറ്റ്സിൽ താരത്തിന്‍റെ പേര് കാണിച്ചില്ല. അത് കിലിയൻ തന്നെയാണോ എന്നറിയണമെങ്കിൽ ആരാധകർക്ക് അടുത്ത വർഷം ജൂൺ 20 വരെ കാത്തിരിക്കേണ്ടി വരും. വളരെ ത്രില്ലിങ്ങായി ചിത്രത്തിലേക്ക് ആകർഷിക്കുന്ന രീതിയിലാണ് സിനിമയുടെ ട്രെയ്‍ലർ കട്സ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി കിലിയൻ തന്നെയാണ് എത്തുന്നത്.
2007ൽ റിലീസ് ചെയ്ത 28 വീക്സ് ലേറ്റർ, 2002 ൽ റിലീസ് ചെയ്ത 28 ഡെയ്സ് ലേറ്റർ എന്നീ സിനിമകളുടെ തുടർച്ചയായി വരുന്ന സിനിമയാണ് 28 ഇയേഴ്സ് ലേറ്റർ. ഓസ്കർ അവാർഡ് ജേതാവ് ഡാനി ബോയലാണ് സിനിമ സംവിധീനം ചെയ്യുന്നത്. അലെക്സ് ഗാർലാൻഡ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. പൂർണമായും ഐഫോൺ 15 പ്രോയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് എന്നുള്ള റിപ്പോർട്ടും കാത്തിരിക്കാനുള്ള ആവേശം ഇരട്ടിയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.