കോവിഡ്​ ബാധിച്ച്​ ഗുരുതരാവസ്ഥയിലായ പ്രശസ്​ത ബോളിവുഡ്​ എഡിറ്റർ അജയ്​ ശർമ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്​ത ബോളിവുഡ്​ എഡിറ്റർ അജയ്​ ശർമ കോവിഡ്​ ബാധിച്ച്​ മരിച്ചു. കോവിഡ്​ രൂക്ഷമായി കഴിഞ്ഞ രണ്ടാഴ്​ച്ചയായി ഡൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം​. ഒാക്​സിജൻ ലെവൽ താഴ്​ന്നതിനാൽ അദ്ദേഹത്തിന്​ അടിയന്തരമായി ഓക്സിജൻ ബെഡ്​ വേണമെന്ന്​ സംവിധായകൻ അശോക്​ പണ്ഡിറ്റ്​ ട്വിറ്ററിലൂടെ അറിയിച്ചതിന്​ 10 ദിവസങ്ങൾക്ക്​ ശേഷമാണ്​ അജയ്​ ശർമ മരണത്തിന്​ കീഴടങ്ങുന്നത്​. ഭാര്യയും നാല്​ വയസുള്ള മകനുമടങ്ങുന്നതാണ്​ കുടുംബം.

നടി ശ്രിയ പിൽഗാവ്കർ അദ്ദേഹത്തി​െൻറ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തി. 'തകർന്നുപോയി എന്ന്​ പറഞ്ഞാൽ കുറഞ്ഞുപോകും. ഞങ്ങൾക്കിന്ന്​ അജയ്​ ശർമയെ നഷ്​ടമായി. ഒരു അസാധ്യ എഡിറ്റർ മാത്രമായിരുന്നില്ല, മഹാനായ മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം'. ശ്രിയ ട്വിറ്ററിൽ കുറിച്ചു. പ്രഗത്ഭ എഡിറ്റർ ടി.എസ്​ സുരേഷും അജയ്​ ശർമക്ക്​ നിത്യശാന്തി നേർന്നു. വളരെ മികച്ചൊരു പ്രതിഭ നേരത്തെ പോയി. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തി​െൻറ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. -ടി. സുരേഷ്​ ട്വിറ്ററിൽ കുറിച്ചു.

ലുഡോ, പ്യാർ കാ പഞ്ചാബ 2, തും മിലേ, കർവാൻ, ജഗ്ഗാ ജാസൂസ്​, ഹൈ ജാക്ക്​, ഇന്ദൂ കി ജവാനി, ക്രൂക്ക്​ തുടങ്ങിയ ബോളിവുഡ്​ ചിത്രങ്ങളിൽ അദ്ദേഹം എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്​. ആമസോൺ സീരീസ്​ ബന്ദിഷ്​ ബൻഡിറ്റ്​സും അജയ്​ ശർമയായിരുന്നു എഡിറ്റ്​ ചെയ്​തത്​. തപ്​സി പന്നുവി​െൻറ രശ്​മി റോക്കറ്റ്​ എന്ന ചിത്രത്തിന്​ വേണ്ടി പ്രവർത്തിച്ചുവരവേയാണ്​ അന്ത്യം. ജോളി 1995 എന്ന ഹൃസ്വചിത്രവും അദ്ദേഹം സംവിധാന ചെയ്​തിട്ടുണ്ട്​. ചിത്രം ഹോട്​സ്റ്റാറിൽ ലഭ്യമാണ്​.

Tags:    
News Summary - Film editor Ajay Sharma dies of covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.