ഉണ്ണി മുകുന്ദനെ പ്രധാന കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചോരയിൽ കുളിച്ച് കത്തി വായിൽ കടിച്ചു പിടിച്ചു നിൽക്കുന്ന ഉണ്ണി മുകുന്ദനെയാണ് പോസ്റ്ററിൽ കാണുന്നത്. നടന്റെ ലുക്ക് വൈറലായിട്ടുണ്ട്.
ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മിഖായേൽ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മിഖായേലിൽ നിവിൻ പോളിയുടെ വില്ലനായിട്ടാണ് ഉണ്ണി എത്തിയത്. പ്രധാന വേഷത്തിലെത്തുമെങ്കിലും മാർക്കോ ടെറർ ആയിരിക്കും എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്.
ഷരീഫ് മുഹമ്മദും അബ്ദുൽ ഗദ്ധാഫും ചേർന്നാണ് ‘മാർക്കോ’ നിർമിക്കുന്നത്. ക്യൂബ്സ് ഇന്റർനാഷനൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകൾ ചേർന്നാണു നിർമാണവും വിതരണവും. അതേമസമയം, സിനിമയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വൻ തുകക്കാണ് വിറ്റു പോയത്.
കെ.ജി.എഫ്, സലാർ തുടങ്ങിയ ബിഗ് ബജറ്റ് ആക്‌ഷൻ സിനിമകളുടെ സംഗീത സംവിധായകനായ രവി ബസ്‌റൂർ ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും നിർവഹിക്കുന്നത്. 8 ആക്‌ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന മലയാളത്തിലെ ഏറ്റവും വലിയ സ്റ്റൈലിഷ് ആക്‌ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ സ്റ്റണ്ട് മാസ്റ്റേഴ്സ് മൂന്നു പേരാണ്. കലൈ കിങ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ്. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്: ഷമീർ മുഹമ്മദ്. കലാസംവിധാനം: സുനിൽ ദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.