ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തിയ നടൻ മോഹൻലാലിെൻറ കാർ വടക്കേനടയിലൂടെ ക്ഷേത്ര പരിസരത്തേക്ക് കടത്തിവിട്ട സെക്യൂരിറ്റി ജീവനക്കാർക്കെതിരെ ദേവസ്വം നടപടിക്ക്. ഗേറ്റ് തുറന്ന് വാഹനം കടത്തിവിട്ട സെക്യൂരിറ്റി ജീവനക്കാരെ സർവിസിൽനിന്ന് മാറ്റിനിർത്താൻ ചീഫ് സെക്യൂരിറ്റി ഓഫിസർക്ക് അഡ്മിനിസ്ട്രേറ്റർ കത്ത് നൽകി.
ഗുരുവായൂരിൽ വ്യവസായിയുടെ മകെൻറ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മോഹൻലാൽ വ്യാഴാഴ്ച പുലർച്ച ക്ഷേത്ര ദർശനത്തിനെത്തിയത്. വടക്കേനടയിൽ നാരായണാലയത്തിന് സമീപത്തെ ഗേറ്റ് തുറന്നാണ് നടെൻറ കാർ ക്ഷേത്ര പരിസരത്തേക്ക് കടത്തിവിട്ടത്. സാധാരാണ വി.ഐ.പി വാഹനങ്ങൾ തെേക്കനട വഴിയാണ് കടത്തിവിടാറ്.
ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി, കെ. അജിത്, പരമേശ്വരന് നമ്പൂതിരിപ്പാട് എന്നിവരാണ് ക്ഷേത്രത്തിൽ മോഹൻലാലിനൊപ്പം ഉണ്ടായിരുന്നത്. ഷാജി, അജിത് എന്നിവർ വിഷുക്കണി ദർശനത്തിന് നാലമ്പലത്തിൽ പ്രവേശിച്ചതിനെതിരെയും നേരേത്ത അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകിയിരുന്നു. വിഷയം ഭരണസമിതിയിൽ വിവാദമായതിനാൽ തുടർനടപടി ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.