' എന്നെയല്ല എനിക്കാണ് സിനിമയെ ആവശ്യം'; 71ന്റെ നിറവിൽ മെഗാസ്റ്റാർ മമ്മൂട്ടി

'സിനിമക്ക് എന്നെയല്ല എനിക്കാണ് സിനിമയെ ആവശ്യം...' കഴിഞ്ഞ അൻപത്തിയെന്ന് വർഷമായി ഒരു പുതുമുഖ നടന്റ ആവേശത്തോടെ ഇന്ത്യൻ സിനിമയിൽ ജൈത്രയാത്ര തുടരുന്ന മല‍യാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരത്തിന് ഇന്ന് 71ാം പിറന്നാൾ. വയസ് കേവലം നമ്പർ മാത്രമാണെന്ന് തെളിച്ച് കൊണ്ടിരിക്കുന്ന താരം യുവതലമുറയുടെ മാതൃകയും പ്രചോദനവുമാണ്.

സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് സ്വന്തം പരിശ്രമഫലം കൊണ്ട് വെളളിത്തിരയിൽ എത്തിയ മെഗാസ്റ്റാർ തന്റെ സ്വപ്നത്തിന് പിന്നാലെ പായുകയായിരുന്നു . സിനിമയിൽ എത്തി 51 വർഷം പിന്നിട്ടും ഒരു അഭിനയ വിദ്യാർഥിയെ പോലെയാണ്  ചിത്രങ്ങളെ സമീപിക്കുന്നത്. പണത്തോടും പദവിയോടുമല്ല സിനിമയോട് മാത്രമാണ് അദ്ദേഹത്തിന് ഭ്രമം. ഇപ്പോഴും പല അഭിമുഖങ്ങളിലും അഭിമാനത്തോടയും അഹങ്കാരത്തോടേയും മമ്മൂക്ക പറയാറുണ്ട്.

1971 ൽ പുറത്ത് ഇറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പകർന്നാടി. അനുഭവങ്ങൾ പാളിച്ചകളിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും മെഗാസ്റ്റാറിന്റെ തലവരമാറ്റിയത് 1980 ൽ പുറത്ത് ഇറങ്ങിയ 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രമാണ്. എംടിയുടെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത ചിത്രത്തിലാണ് ആദ്യമായി മമ്മൂട്ടിയുടെ പേര് തിരശീലയിൽ തെളിയുന്നത്. പിന്നീട് അച്ഛനായും മകനായും വ്യത്യസ്ത ഭാവത്തിലും രൂപത്തിലും മമ്മൂട്ടി ഭാഷ വ്യത്യാസമില്ലാതെ നിറഞ്ഞാടി.

ഉയർച്ചയെ പോലെ തന്നെ താഴ്ച്ചകളും മെഗാസ്റ്റാറിനെ തേടിയെത്തിയെങ്കിലും അഭിനയത്തിനോടുള്ള തീരാമോഹം നടന് പിന്നോട്ട് നടത്തിയില്ല. പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പറന്നു ഉയരുകയായിരുന്നു. ഇനിയും നിരവധി ചിത്രങ്ങളിലൂടെ  സ്ക്രീനിൽ അത്ഭുതം സൃഷ്ടിക്കാൻ മമ്മൂട്ടിക്ക് കഴിയട്ടെ...

News Summary - happy Birthady Mammootty, Megastar Mammootty celebrate his 71 Birthday,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.