ചെന്നൈ: തെന്നിന്ത്യൻ നടൻ സൂര്യയുടെ പുതിയ ചിത്രം സൂരറൈ പോട്ര് ഇന്നാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ഇതിന് മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കെ സൂര്യ ഓൺലൈൻ മാധ്യമത്തോട് മനസ് തുറന്നു. 'ഈ കോവിഡ് സമയത്ത് പ്രിയപ്പെട്ടവരെ തിരക്കുള്ള സ്ഥലങ്ങളില്‍ വിടാന്‍ എനിക്ക് താത്പര്യമില്ല. പിന്നെങ്ങനെയാണ് ആരാധകരെ തിയേറ്ററിലേക്ക് വിളിക്കുക എന്നാണ് അദ്ദേഹം ചോദിച്ചത്?'
ഒ.ടി.ടി മാത്രമായിരുന്നു പിന്നെയുല്ല ഏകപോംവഴിയെന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞു. 'കോടികള്‍ ആസ്തിയുള്ള കോര്‍പ്പറേറ്റല്ല ഞാന്‍. സംവിധായരെയും നടന്‍മാരെയും സഹായിക്കേണ്ട കടമ ഉണ്ട്. എന്റെ സിനിമകളില്‍ ഉള്ളവരുടെ കുടുംബങ്ങളെ പറ്റി ആലോചിച്ചപ്പോള്‍ ഒടി.ടി മാത്രമായിരുന്നു പോവഴിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.