സോറി.. എന്‍റെ ഗര്‍ഭം ഇങ്ങനല്ല.. മോദിക്കുവേണ്ടി വോട്ട് ചോദിച്ചത് ഞാനല്ല- ബാലചന്ദ്രമേനോൻ

തിരുവനന്തപുരം: ബി.ജെ.പിക്ക് വോട്ട് ചോദിച്ചുകൊണ്ട് തന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ വ്യാജമെന്ന് പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍. ആരുടെയോ വികൃതിയാണ് ഈ പോസ്റ്ററുകളെന്നും അവര്‍ ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ബലചന്ദ്രമേനോന്‍ ആവശ്യപ്പെട്ടു.

പ്രശസ്തമായ സിനിമാഡയലോഗിനൊപ്പമായിരുന്നു വ്യാജ പോസ്റ്ററുകള്‍ ബാലചന്ദ്രമേനോന്‍ പങ്കുവെച്ചത്. തന്‍റെ നിലപാട് അറിയിക്കാൻ ജഗതിയേയും രാജസേനനേയും കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 'സോറി എന്‍റെ ഗര്‍ഭം ഇങ്ങനല്ല, ഇത് ആരുടേയോ വികൃതിയാണ്. അവര്‍ ദയവായി ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം', അദ്ദേഹം കുറിച്ചു.

ഇത്തവണത്തെ വോട്ട് പാഴാക്കരുതെന്നും, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞതായി അവകാശപ്പെടുന്നതായിരുന്നു വ്യാജപോസ്റ്ററുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പോസ്റ്ററിലുണ്ടായിരുന്നു. ഇടതിനെയും വലതിനെയും മാറി മാറി പരീക്ഷിച്ചു, അവര്‍ വല്ല പ്രശ്‌നവും പരിഹരിച്ചോ എന്ന് ചോദിക്കുന്ന പോസ്റ്റര്‍, മോദി നയിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് ഏതു പ്രശ്‌നവും പരിഹരിക്കാനാകുമെന്നും അവകാശപ്പെട്ടിരുന്നു.



Tags:    
News Summary - I have not asked for votes for Modiji, Balachandra Menon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.