തിരുവനന്തപുരം: സിനിമകൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലല്ലാതെ തിയറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി സജി ചെറിയാൻ. വലിയ മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രങ്ങൾ തിയറ്ററിലാണ് പ്രദർശിപ്പിക്കേണ്ടത്.
മറ്റേതെങ്കിലും പ്ലാറ്റ്ഫോം വഴി പ്രദർശിപ്പിച്ചാൽ വ്യവസായം തന്നെ തകരും. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് സർക്കാറിനുള്ളത്.
സിനിമ മാത്രമല്ല, മറ്റ് മേഖലകളിലെ കലാകാരന്മാർക്കും കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഒ.ടി.ടി പ്ലാറ്റ്ഫോമിനെക്കുറിച്ച് ആലോചിച്ചത്. രണ്ടുവർഷമായി തിയറ്റർ അടഞ്ഞുകിടന്ന സാഹചര്യത്തിൽ വിശേഷിച്ചും. സർക്കാർ ഒ.ടി.ടി പ്ലാറ്റ്ഫോം മൂന്നുമാസത്തിനുള്ളിൽ യാഥാർഥ്യമാകും.
തിയറ്റർ ഉടമകളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ നവംബർ രണ്ടിന് 12ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. സിനിമാമേഖലയെ ശക്തിപ്പെടുത്തുന്ന എന്തെല്ലാം കഴിയുമോ അതെല്ലാം പരിഗണിക്കുമെന്ന് വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.