റിലീസ് ചെയ്ത് 15 ദിവസങ്ങൾ പിന്നിടുമ്പോഴും ബോക്സോഫീസിൽ പണക്കിലുക്കവുമായി കുതിപ്പ് തുടരുകയാണ് ഷാരൂഖ് ഖാന്റെ ‘ജവാൻ’ എന്ന ചിത്രം. അറ്റ്ലി സംവിധാനം ചെയ്ത മാസ് മസാല എന്റർടൈനർ 75 കോടി രൂപയായിരുന്നു ഇന്ത്യയിൽ നിന്ന് മാത്രമായി ആദ്യ ദിനം നേടിയത്. ആഗോള കളക്ഷൻ ആദ്യ ദിനം 150 കോടി രൂപയോളമായിരുന്നു.
ആഭ്യന്തര ബോക്‌സ് ഓഫീസിൽ ഇതുവരെ 526 കോടിയിലധികം കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്. പതിനഞ്ചാം ദിവസമായ വ്യാഴാഴ്ച ചിത്രം 8.85 കോടി രൂപയായിരുന്നു കളക്ട് ചെയ്തത്. ശനിയും ഞായറും ഇതിലേറെ കളക്ഷൻ വരുമെന്നതിനാൽ, വൈകാതെ പത്താൻ എന്ന ചിത്രത്തിന്റെ ഇന്ത്യയിലെ റെക്കോർഡ് ജവാൻ തിരുത്തിയെഴുയിയേക്കും. 543 കോടിയായിരുന്നു പത്താൻ നേടിയത്.
ആഗോള ബോക്‌സ് ഓഫീസ് കളക്ഷനിൽ പത്താൻ 1000 കോടി കടന്നിരുന്നു. ജവാൻ 900 കോടിയും പിന്നിട്ട് കുതിക്കുകയാണ്. ലോംഗ് റണ്ണിൽ ചിത്രം പത്താനെ മറികടന്ന് ഒരുപാട് മുന്നോട്ടേക്ക് കുതിക്കുമെന്നാണ് ബോളിവുഡ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
"സമൂഹത്തിലെ തെറ്റുകൾ തിരുത്താനായി പുറപ്പെടുന്ന ഒരു മനുഷ്യന്റെ വൈകാരിക യാത്ര"യാണ് ജവാൻ എന്ന ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലർ. വിക്രം റാത്തോഡിന്റെയും മകൻ ആസാദിന്റെയും വേഷത്തിലാണ് ഷാരൂഖ് ചിത്രത്തിൽ അഭിനയിക്കുന്നു.
നയൻതാര, വിജയ് സേതുപതി എന്നിവർക്കൊപ്പം ദീപിക പദുക്കോണും സഞ്ജയ് ദത്തും കമിയോ റോളുകളിൽ ജവാനിൽ അഭിനയിക്കുന്നുണ്ട്. സാനിയ മൽഹോത്രയും യോഗി ബാബുവും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങളും മറ്റും വലിയ രീതിയിൽ ഹിറ്റായി മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.