ജനശതാബ്ദി എക്സ്പ്രസ്സ് ഓടുന്നു! പ്രളയത്തിലെ നനഞ്ഞ ഓർമ്മകളും പേറി; '2018 എവിരി ഒൺ ഈസ് എ സ്റ്റോറി

കേരളക്കരയാകെ ഭീതിയിലാഴ്ത്തിയ 2018 ന്‍റെ നനഞ്ഞ ഓർമ്മകളും പേറി ജനശതാബ്ദി എക്സ്പ്രസ്സ് ഓടി തുടങ്ങി. മലയാളികൾ ഏറെ നാളായി കാത്തിരുന്ന ചിത്രമായ '2018 എവിരി ഒൺ ഈസ് എ സ്റ്റോറി' മെയ് അഞ്ച് മുതൽ പ്രദർശനത്തിനെത്തുമ്പോൾ വ്യത്യസ്തമായ പ്രൊമോഷൻ രീതിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ജനശതാബ്ദി എക്സ്പ്രസ്സിൽ '2018' ന്‍റെ പോസ്റ്ററുകൾ പതിച്ചാണ് പ്രൊമോഷൻ നടത്തുന്നത്.

നഷ്ടങ്ങളുടെയും, വേധനകളുടെയും അതിലുപരി മലയാളിയുടെ ധൈര്യത്തിന്റെയും കഥ പറയുന്ന ജൂഡ് ആന്തണി ചിത്രം മെയ് അഞ്ച് മുതൽ പ്രദർശനത്തിനെത്തും. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രം 'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

Tags:    
News Summary - jude anthony, 2018

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.