ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളനെ വിട്ടയക്കണമെന്നാവശ്യവുമായി നടന്‍ കമല്‍ ഹാസൻ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 30 വർഷങ്ങളായി ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് വൈകിക്കിട്ടുന്ന നീതിയെങ്കിലും ലഭിക്കണം.
'ശരിയായ രീതിയില്‍ വിചാരണ പോലും നടന്നിട്ടില്ലെന്ന് സംശയങ്ങള്‍ നിലനില്‍ക്കേ, മുപ്പത് വര്‍ഷം പൂർത്തിയായിട്ടും പേരറിവാളന്‍റെ ജയില്‍ വാസം തുടരുകയാണ്. കോടതികള്‍ വെറുതെ വിട്ടെങ്കിലും ഗവര്‍ണറുടെ ഒരു ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കൂ, പേരറിവാളനെ വിട്ടയക്കൂ,' കമൽഹാസന് ട്വിറ്ററിൽ കുറിച്ചു.
പേരറിവാളന്‍റെ വിചാരണ നടക്കുന്നത് ശരിയായ രീതിയിലാണോ എന്ന കാര്യത്തില്‍ കമല്‍ ഹാസന്‍ സംശയം പ്രകടിപ്പിച്ചു.
சட்டவிசாரணை சரியாக நடந்ததா என்கிற சந்தேகத்துடனேயே பேரறிவாளனின் 30 ஆண்டு சிறைவாசம் முடியாமல் தொடர்கிறது.சட்ட,நீதி மன்றங்கள் கருத்தைக் கூறிவிட்டன.கவர்னர் எனும் ஒற்றை மனிதரின் கையொப்பம் எதற்காகக் காத்திருக்கிறது?
— Kamal Haasan (@ikamalhaasan) November 23, 2020
பரவாயில்லை,தாமதப்பட்ட நீதியையாவது தாருங்கள். பேரறிவாளனை விடுவியுங்கள்.
പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും നടന്‍ വിജയ് സേതുപതിയും അടക്കം സിനിമാരംഗത്തെ പ്രമുഖർ രംഗത്തെത്തിയിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളന്‍റെ പരോള്‍ കാലാവധി ഒരാഴ്ച കൂടി നീട്ടി സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ആശുപത്രി സന്ദര്‍ശനത്തിന് ആവശ്യമായ എല്ലാ സുരക്ഷാ സൗകര്യങ്ങളും പേരറിവാളിന് ഒരുക്കി നല്‍കണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
നിരവധി പേരാണ് പേരറിവാളനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുന്നത്. ജയിലിലടച്ച 26 വർഷങ്ങൾക്ക് ശേഷമാണ് ആദ്യമായി പേരറിവാളന് പരോൾ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.