കട്ടുകളോടെ കങ്കണയുടെ എമർജൻസിക്ക് റിലീസ് അനുവദിക്കാമെന്ന് സെൻസർ ബോർഡ്

മുംബൈ: ചില കട്ടുകളോടെ കങ്കണയുടെ എമർജൻസിക്ക് റിലീസ് അനുവദിക്കാമെന്ന് സെൻസെർ ബോർഡ്. ബോംബെ ഹൈകോടതിയിലാണ് ഇക്കാര്യത്തിൽ നിലപാട് അറിയിച്ചത്. സിനിമയുടെ നിർമാതാക്കളായ സീ എന്റർടൈയിൻമെന്റ് സമർപ്പിച്ച ഹരജിയിലാണ് നിർദേശം.

എമർജൻസിക്കുള്ള സെൻസർ സർട്ടിഫിക്കറ്റ് അനധികൃതമായി ബോർഡ് വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സീ എന്റർടെയിൻമെന്റാണ് ഹരജി സമർപ്പിച്ചത്. സെപ്തംബർ ആറിനായിരുന്നു എമർജൻസി റിലീസ് ചെയ്യാനിരുന്നത്. എന്നാൽ, സെൻസർ ബോർഡ് അനുമതി നൽകാതിരുന്നതിനാൽ സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു.

സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചന്ദ്രചൂഢ് ജസ്റ്റിസുമാരായ ബി.പി കോളബാവേല, ഫിർദോഷ് പൂനിവാല എന്നിവരോട് പുനഃപരിശോധന കമ്മിറ്റി സിനിമയിൽ ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

സിനിമയിൽ വരുത്തേണ്ട 11 മാറ്റങ്ങളെ സംബന്ധിക്കുന്ന രേഖയും സെൻസെർ ബോർഡ് സമർപ്പിച്ചിരുന്നു. ഇത് സീ ഗ്രൂപ്പിന് സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ കൈമാറി.

Tags:    
News Summary - Kangana Ranaut's 'Emergency' can be released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.