കന്നഡ നടി സ്പന്ദന അന്തരിച്ചു

ന്നഡ നടി സ്പന്ദന(35) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കുടുംബത്തിനൊപ്പം അവധിക്കാലം ചെലവിടാന്‍ ബാങ്കോക്കില്‍ എത്തിയതായിരുന്നു. ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ സ്പന്ദനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾക്ക് ശേഷം  മൃതദേഹം നാളെ ബെംഗളൂരുവില്‍ എത്തിക്കും.നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2007 ൽ ലായിരുന്നു വിജയ രാഘവേന്ദ്രയും സ്പന്ദനയും വിവാഹിതരായത്. വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു സ്പന്ദനയുടെ മരണം. മകന്‍. ശൗര്യ. 

Tags:    
News Summary - Kannada Actress Spandana Passes Away Due To Cardiac Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.