'കരിക്കി'ലെ നടൻ അർജുൻ രത്തൻ വിവാഹിതനായി

കൊച്ചി: 'കരിക്ക്' യുട്യൂബ് വെബ്‌സീരിസിലൂടെ ശ്രദ്ധേയനായ നടൻ അർജുൻ രത്തൻ വിവാഹിതനായി. വടകര സ്വദേശിനിയായ ശിഖ മനോജാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 'പുതിയ തുടക്കം' എന്ന കുറിപ്പോടെ താരം തന്നെയാണ് വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വൈറ്റില കണിയാമ്പുഴ സ്വദേശിയായ അർജുൻ 'കരിക്കി'ൽ നടന്റെയും തിരക്കഥാകൃത്തിന്റെയും സംവിധായക​ന്റെയുമെല്ലാം വേഷമിട്ടിട്ടുണ്ട്. കരിക്കിലെ 'കലക്കാച്ചി' എന്ന സീരീസ് സംവിധാനം ചെയ്തത് അർജുനാണ്.

സുഹൃത്ത് ഉണ്ണി മാത്യൂസ് വഴി സീരിസിലെത്തിയ അർജുന്റെ 'മാമനോടെന്നും തോന്നല്ലേ മക്കളേ...' എന്ന ഡയലോഗ് വൈറലായിരുന്നു. സീൻ ബ്രിട്ടോയെന്ന കഥാപാത്രവും ശ്രദ്ധ നേടി. മിഥുൻ മാനുവലിന്റെ അർജൻറീന ഫാൻസ് കാട്ടൂർക്കടവ്, അൻവർ റഷീദിന്റെ ട്രാൻസ് എന്നീ സിനിമകളിലും വേഷമിട്ടു.

Tags:    
News Summary - 'Karikku' actor Arjun Ratan got married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.