'കെഞ്ചിര' ആഗസ്റ്റ്​ 17 ന്​ ഒ.ടി.ടി.യിൽ റിലീസ്​ ചെയ്യും

കോഴിക്കോട്: വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയ സമൂഹത്തിന്‍റെ ജീവിതം പറയുന്ന 'കെഞ്ചിര' എന്ന സിനിമ ആഗസ്റ്റ്​ 17 ന്​  ഒ.ടി.ടി.യിൽ റിലീസ്​ ചെയ്യും.

നേര് ഫിലിംസും മങ്ങാട്ട് ഫൗണ്ടേഷനും ചേർന്ന് നിർമ്മിച്ച മനോജ് കാന എഴുതി സംവിധാനം ചെയ്ത 'കെഞ്ചിര'  Action OTT യിൽ പ്രഥമ ചിത്രമായിട്ടാണ് റിലീസ് ചെയ്യുന്നത്. 100 രൂപയാണ് സ്ക്രീനിംഗ് ഫീ. സിനിമയുടെ ട്രെയ്‌ലർ റസൂൽ പൂക്കുട്ടി ആഗസ്റ്റ്​ അഞ്ചിന്​ റിലീസ്​ ചെയ്യും

2020ൽ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'കെഞ്ചിര' ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഭാഷാചിത്രത്തിനുള്ള പുരസ്കാരവും മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാൻ ചലച്ചിത്രമേളയിലും തെരഞ്ഞെടുത്തിരുന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കൊൽക്കത്ത ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ വിവിധ മേളകളിൽ 'കെഞ്ചിര' പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടിയിരുന്നു.

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ സിനിമക്കുള്ള അവാർഡ്, പ്രതാപ് നായർക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ്, അശോകൻ ആലപ്പുഴക്ക് വസ്ത്രാലങ്കാരത്തിനുള്ള അവാർഡും എന്നിവയും ഈ സിനിമക്ക്​ ലഭിച്ചിട്ടുണ്ട്.പണിയഭാഷയിൽ സാക്ഷാത്കരിച്ച കെഞ്ചിരയിൽ വേഷമിട്ടവർ ഒട്ടു മുക്കാലും ആദിവാസികൾ തന്നെയാണ്​.

Tags:    
News Summary - kenjira malayalam movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.