തിയറ്ററുകളിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒ.ടി.ടിയിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യ നേടിയ ചിത്രമാണ് കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. നടൻ ആമിർ ഖാൻ നിർമിച്ച ചിത്രം ഇന്ന് സുപ്രീംകോടതിയിൽ പ്രദർശിപ്പിക്കും. വൈകിട്ട് 4.15 നാണ് ചിത്രം പ്രദർശിപ്പിക്കുക.സുപ്രീം കോടതിയിലെ ജഡ്ജിമാർക്കും അവരുടെ കുടംബംഗങ്ങൾക്കും മറ്റ് കോടതി ഉദ്യാഗസ്ഥർക്കും വേണ്ടിയാണ് പ്രത്യേക ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ആമിർ ഖാനും കിരൺ റാവുവിനും സിനിമക്കായി പ്രത്യേകം ക്ഷണമുണ്ട്
ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുള്ള 'ലാപത ലേഡീസ്' ഒ.ടി.ടിയിലെത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഹിന്ദിയിൽ പുറത്തിറങ്ങിയ ചിത്രം മറ്റുഭാഷകളിലും മികച്ച അഭിപ്രായം നേടി. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു കല്യാണകഥയാണ് ലാപത ലേഡീസ്. തീവണ്ടി യാത്രക്കിടെ വധുക്കൾ തമ്മിൽ മാറുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്.
കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് 2024 മാർച്ച് ഒന്നിനാണ് തിയറ്ററുകളിലെത്തിയത്.ബിപ്ലബ് ഗോസ്വാമിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. പുതുമുഖങ്ങളായ പ്രതിഭ രത്ന, സ്പർഷ് ശ്രീവാസ്തവ്, നിതാൻഷി ഗോയൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏപ്രിൽ 26 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു.
2023-ൽ ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) തിയറ്റർ റിലീസിന് മുമ്പ്, ലാപത ലേഡീസ് പ്രദർശിപ്പിച്ചു. ചിത്രത്തിന് മികച്ച അഭിപ്രായമാണ ലഭിച്ചത്. ധോബി ഘട്ടിന് ശേഷം കിരൺ റാവു സംവിധാനം ചെയ്ത ചിത്രമാണ് ലാപത ലേഡീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.