2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിത കഥ പറയുന്ന ചിത്രം 'മേജർ' ജൂൈലയിൽ തിയറ്ററിലെത്തും. ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ രണ്ടിന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. യുവതാരം അദിവി ശേഷാണ് സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുക.
നടന്‍ മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്‍റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രമെത്തുക.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ചരമവാര്‍ഷികത്തില്‍ 'മേജര്‍ ബിഗിനിംഗ്സ്' എന്ന പേരില്‍ അണിയറപ്രവർത്തകർ വീഡിയോ പുറത്തുവിട്ടിരുന്നു. ആഗസ്റ്റിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങിയത്.
ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.