നടന്‍ ഇര്‍ഷാദ് അലി,സംവിധായകന്‍ എം.എ. നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'റ്റൂ മെന്‍' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും യു.എ.ഇ, റാസല്‍ഖൈമയില്‍ നടന്നു. എച്ച് എച്ച് ശൈഖ് ഫൈസല്‍ ബിന്‍ ഹുമൈദ് അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, ബിനു പപ്പു, മിഥുന്‍ രമേശ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, സുനില്‍ സുഖദ, ലെന, അനുമോള്‍, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം മുഹാദ് വെമ്പായമാണ് എഴുതുന്നത്. സിദ്ധാർഥ് രാമസ്വാമി ഛായാഗ്രഹണം നിര്‍വ്വഹിക്കും.റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരും.
പ്രവാസജീവിത്തിലെ യഥാർഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം തൊണ്ണൂറു ശതമാനവും ദുബായിയില്‍ ചിത്രീകരിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഡാനി ഡാര്‍വിന്‍, ഡോണീ ഡാര്‍വിന്‍, പ്രൊഡക്ഷന്‍ ഡിസൈനർ-ജോയല്‍ ജോര്‍ജ്ജ്,മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- അശോകന്‍ ആലപ്പുഴ, എഡിറ്റര്‍,കളറിസ്റ്റ്- ശ്രീകുമാര്‍ നായര്‍,സൗണ്ട് ഡിസൈന്‍- രാജാകൃഷ്ണന്‍ എം ആര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് എം, വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.