മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'പുഴു' ഒ.ടി.ടി റിലീസായി എത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ ട്രാക്കറും എഴുത്തുകാരനുമായ ശ്രീധർ പിള്ളയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്. അതേസമയം, ഇത് സിനിമയുടെ നിർമാതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് സൂചന. ചിത്രത്തിെൻറ ടീസർ വലിയ ശ്രദ്ധനേടിയിരുന്നു. ദുൽഖർ സൽമാെൻറ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ടീസർ ഇതിനകം 17 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു. ഉണ്ട എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഹർഷദ് കഥയെഴുതുന്ന ചിത്രമാണ് പുഴു. തിരക്കഥ, ഹർഷദ്, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് എഴുതുന്നത്.
മലയാളത്തിൽ ആദ്യമായാണ് മമ്മൂട്ടി ഒരു സ്ത്രീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതിന് മുന്നേ തമിഴ്, ഹിന്ദി ചിത്രങ്ങളിലാണ് സ്ത്രീകൾ സംവിധാനം ചെയ്ത ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. പ്രത്യേകത നിറഞ്ഞ ടൈറ്റിൽ, താരനിബിഡിമായ കാസ്റ്റിംഗ് എന്നിവ കാരണം പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു.
ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പേരൻമ്പ്, കർണ്ണൻ, അച്ചം എൻപതു മടമേയ്യടാ, പാവ കഥൈകൾ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ്. റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് പുഴുവിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റിങ് - ദീപു ജോസഫ്, സംഗീതം - ജെയ്കസ് ബിജോയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.