ഏജന്റിന് ശേഷം തെലുങ്കിൽ പുതിയ ചിത്രവുമായി മമ്മൂട്ടിയെത്തുന്നതായി റിപ്പോർട്ട്. അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വങ്കയുടെ സ്പിരിറ്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയെത്തുന്നതെന്നാണ് വിവരം. ചിത്രത്തിൽ പ്രഭാസ് ആണ് പ്രധാനവേഷത്തിലെത്തുന്നത്. എന്നാൽ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം സ്പിരിറ്റിൽ പ്രഭാസിന്റെ അച്ഛനായിട്ടാണ് മെഗാസ്റ്റാർ എത്തുന്നതെന്നാണ്.
സ്പിരിറ്റില്‍ കൊറിയന്‍ താരം ഡോണ്‍ ലീ വില്ലനായി എത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.ചിത്രത്തെ പാന്‍ ഏഷ്യന്‍ ചിത്രമായി പുറത്തെത്തിക്കാനുള്ള തയാറെടുപ്പിലാണ് നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായാണ് ഡോണ്‍ ലീയെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ ആലോചിക്കുന്നത്.കൂടാതെ കൊറിയന്‍ സ്റ്റണ്ട് കൊറിയാഗ്രാഫറേയും കൊണ്ടുവരും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അനിമലാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സന്ദീപ് റെഡ്ഡി ചിത്രം.
ബസൂക്ക , ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഇനി റിലീസിന് ഒരുങ്ങുന്നത്. മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.