മമ്മൂട്ടി ചിത്രം ബിലാൽ എത്തുന്നു; ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്

പ്രഖ്യാപനം മുതൽ  പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. ബിഗ് ബിയുടെ രണ്ടാംഭാഗമായ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഫ്രൈഡെ മാറ്റിനിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 2023 ഓടെ ചിത്രീകരണം പൂർത്തിയാക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് സിനിമയുടെ ചിത്രീകരണം നീട്ടിവെക്കുകയായിരുന്നു. സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും പിങ്ക് വില്ല റിപ്പോർട്ടു ചെയ്യുന്നു. അതേസമയം ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

2017 ൽ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിക്ക് തിയറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാനായില്ല. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. മെഗാസ്റ്റാറിന്റെ മാസ് ക്ലാസ് കഥാപാത്രങ്ങളിലൊന്നാണ് ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശിങ്കൽ. മമ്മൂട്ടിക്കൊപ്പം മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ്, പശുപതി, വിജയ രാഘവൻ, ലെന, ഇന്നസെന്റ്  എന്നിവരാണ് മറ്റു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്.

2022 ൽ പുറത്ത് ഇറങ്ങിയ മമ്മൂട്ടി- അമൽ നീരദ് ചിത്രമായ ഭീഷ്മപർവം സൂപ്പർ ഹിറ്റായിരുന്നു. റോഷാക്കാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മെഗാസ്റ്റാറിന്റെ ചിത്രം.

News Summary - Mammootty Movie Bilal start rolling soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.