ഭ്രമയുഗത്തിലെ വേഷം മുണ്ട് മാത്രം; കോസ്റ്റ്യൂമിന് ചെലവായത് ലക്ഷങ്ങൾ

 മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ കോസ്റ്റ്യൂമിന്റെ വില വെളിപ്പെടുത്തി കോസ്റ്റ്യൂം ഡിസൈനര്‍ മേൽവി ജെ. സാധാരണ ഒരു പടത്തിന് നാല് ലക്ഷത്തിനുള്ളിൽ കോസ്റ്റ്യും ചെയ്ത് തീർക്കാമെന്നും എന്നാൽ ഭ്രമയുഗത്തിന് എട്ട് മുതൽ പത്ത് ലക്ഷം വരെ ചെലവായെന്നും മേൽവി ജെ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഭ്രമയുഗത്തിൽ ഓരോ ആർട്ടിസ്റ്റിനും 16 മുണ്ടുകൾ ഉണ്ടായിരുന്നു. സാധാരണ   നാല് ലക്ഷത്തിനുളളിൽ ഒരു ചിത്രം തീർക്കാം. എന്നാൽ ഭ്രമയുഗത്തിന് എട്ട് മുതൽ 10 ലക്ഷം വരെ ചെലവായിട്ടുണ്ട്. ചിത്രത്തിൽ മുണ്ട് മാത്രമേ കോസ്റ്റ്യൂമുള്ളൂ. ക്ലൈമാക്സിലേക്ക് വരുമ്പോൾ കഥാപത്രങ്ങളുടെ മുണ്ടിൽ വരുന്ന മാറ്റങ്ങൾ ,ഡള്ളിങ്ങൊക്കെ ശ്രദ്ധിക്കണം.ആദ്യം ചിത്രീകരിച്ചത് ക്ലൈമാക്സിന് മുമ്പുള്ള ഭാഗങ്ങളാണ്. 16 മുണ്ടുകളാണ്  ഓരോ ആർട്ടിസ്റ്റിനും കൊടുത്തത്. ചിത്രത്തിൽ നല്ലത് പോലെ പണിയെടുത്തിട്ടുണ്ട്.

 ഭ്രമയുഗത്തിലെ യക്ഷിയുടെ കഥാപാത്രത്തിന്റെ കോസ്റ്റ്യൂമിനെക്കുറിച്ചും മേൽവി ജെ പറഞ്ഞു. സാധാരണ വെള്ള സാരിയാണ് യക്ഷിയുടെ വേഷം. ഭാവിയിൽ ഞാൻ ചെയ്ത യക്ഷിയെ റെഫറൻസ് എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എട്ട് തവണയാണ് ആ കഥപാത്രത്തിനായി ലുക്ക് ടെസ്റ്റ് ചെയ്തത്.  മൂന്ന് ലക്ഷം രൂപയാണ് യക്ഷിയുടെ മാത്രം വസ്ത്രത്തിന് ചെലവായത്- മേൽവി ജെ പറഞ്ഞു.

ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിക്കൊപ്പം, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരാണ്  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രിൽ 15 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 50 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിരുന്നു.  

Tags:    
News Summary - mammootty Movie Bramayugam's costume cost Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.