ഡ്യൂപ്പ് വേണ്ട; വില്ലന്മാരെ ഒറ്റക്കടിച്ച് മമ്മൂട്ടി -ടർബോയുടെ മേക്കിങ് വിഡിയോ

മ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ടർബോ. മേയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷകസ്വീകാര്യത നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 14 കോടിയാണ് ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷൻ.

ഒരു ഇടവേളക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമാണ് ടർബോ. ഇപ്പോഴിതാ  ഫൈറ്റ് രംഗത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഡ്യൂപ്പിന്റെ സഹായമില്ലാതെ അതിസാഹസികമായ ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന മമ്മൂട്ടിയാണ് വിഡിയോയിലുള്ളത്. ഫീനിക്സ് പ്രഭുവാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. അണിയറപ്രവർത്തകർ പുറത്തുവിട്ട വിഡിയോ വൈറലായിട്ടുണ്ട്.

ടർബോയുടെ ആഗോള ഓപ്പണിങ് ബോക്സോഫീസ് കളക്ഷൻ 7.3 കോടിയാണ്. 2024 ൽ ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടിയ മലയാള സിനിമ എന്ന റെക്കോഡും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ ദിനം ചിത്രം നേടിയത് 6.2 കോടിയാണ്. മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ റെക്കോഡാണ് ടർബോ മറി കടന്നിരിക്കുന്നത്. മോഹൻലാൽ ചിത്രം 5.85 കോടിയാണ് ആദ്യ ദിനം നേടിയത്. ആടുജീവിതത്തിന്റെ ഓപ്പണിങ് 5.85 കോടിയാണ്.

'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിച്ച സിനിമയാണ് ടര്‍ബോ. മമ്മൂട്ടിക്കൊപ്പം കന്നഡ താരം രാജ്. ബി.ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിർമിച്ചിരിക്കുന്ന ചിത്രം ദുൽഖറിന്റെ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

Full View


Tags:    
News Summary - Mammootty Movie Turbo Action Making Video Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.