സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് മമ്മൂട്ടി ചിത്രം ദാദാസാഹിബിലെ നായിക ആതിര. സിനിമയൊരു ട്രാപ്പാണെന്നും ജീവിതത്തിന്റെ താളം തെറ്റിയെന്നും ആതിര അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ഏറെ ആഗ്രഹിച്ച് സിനിമയിലെത്തിയ ആളാണ് ഞാൻ. എന്നാൽ ചില അപ്രതീക്ഷിതമായ കാര്യങ്ങൾ നേരിടേണ്ടി വന്നു. പിടിച്ചു നിൽക്കാൻ കഴിയാത്തവിധത്തിൽ ജീവിതത്തെ താളംതെറ്റിച്ച ചില ദുരവസ്ഥകൾ സിനിമയിൽ നിന്നും ഉണ്ടായി' -ആതിര പഴയ സംഭവങ്ങൾ ഓർത്തെടുത്തുകൊണ്ട് പറഞ്ഞു.
'സിനിമ ഒരു ട്രാപ്പാണ്. സ്ക്രീനിൽ കണ്ട മുഖമായിരിക്കില്ല പലർക്കും അടുത്ത് സംസാരിക്കുമ്പോൾ. ചില മോശം കാര്യങ്ങൾ സംസാരിക്കാനോ നേരിട്ട് ചോദിക്കാനോ അവർക്ക് യാതൊരു മടിയുമില്ല. നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ആളുകൾ ഇങ്ങനെ പെരുമാറുമ്പോൾ നമ്മൾ എന്തുചെയ്യാണമെന്ന് അറിയാത്ത അവസ്ഥയിലായി പോകും. എന്നാൽ സിനിമയിൽ നല്ല ആളുകളുമുണ്ട്. കുറച്ച് ആളുകൾ മാത്രമായിരുന്നു ഇങ്ങനെ.
അന്ന് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. കുറെയധികം വർഷമെടുത്തു സാധാരണ ജീവിതത്തിലേക്കെത്താൻ. എന്നാൽ എന്നെ സിനിമയിലേക്ക് കൊണ്ടുവന്നവരോട് എനിക്ക് നന്ദിയുണ്ട്. കാരണം അതുകൊണ്ടാണ് ഇന്ന് എന്നെ പത്തുപേർ തിരിച്ചറിയുന്നത്'- അഭിമുഖത്തിൽ പറഞ്ഞു.
കോട്ടയം സ്വദേശിയായ വിഷ്ണു നമ്പൂതിരിയാണ് ആതിരയുടെ ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.