മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ടർബോ. മേയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും ചിത്രത്തിന്റെ ഭാഗമാണ്.
6.1 കോടി ഓപ്പണിങ്ങോടെ ആരംഭിച്ച ടർബോ രണ്ടാം ദിവസവും തിയറ്ററുകളിൽ ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്. രണ്ടാം ദിനം 3.75 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് സമാഹരിച്ചത്. ഇതോടെ ടർബോയുടെ ഇന്ത്യൻ കളക്ഷൻ 10 കോടിയായിട്ടുണ്ട് .
17.3 കോടിയാണ് ടർബോ ആദ്യ ദിനം ആഗോളതലത്തിൽ നിന്ന് സമാഹരിച്ചത്. മെഗാസ്റ്റാറിന്റെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ടർബോയെ സ്വീകരിച്ച പ്രേക്ഷകർക്കും നന്ദി അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ് ഇതോടെ ടര്‍ബോ സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനും പൃഥ്വിരാജിന്റെ ആടുജീവിതവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ദുൽഖറിന്റെ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിച്ച സിനിമയാണ് ടര്‍ബോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.