മാർട്ടിൻ ടീസർ റിലീസായി

ബെന്നി തോമസ്​ കഥയെഴുതി സംവിധാനം ചെയ്യുന്ന 'മാര്‍ട്ടിന്‍' എന്ന ചിത്രത്തിൻെറ ടീസർ റിലീസായി.സംവിധായകന്‍ ബെന്നി തോമസ്​ തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ആതിര ലക്ഷ്​മണനാണ്​ നായിക. പ്രത്യക്ഷപ്പെടുന്നു.സലിം കുമാര്‍,മേജര്‍ രവി,സോഹന്‍ സീനുലാല്‍,സന്തോഷ് കീഴാറ്റൂര്‍,ശ്രീജിത്ത് രവി, ബിജു കുട്ടന്‍,ബെെജു എഴുപുന്ന,അജാസ്,ശിവജി ഗുരുവായൂര്‍,സീമ ജി നായര്‍,മഞ്ജു പത്രോസ്,ബേബി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

റിന്നി ആൻറണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൻെറ തിരക്കഥ സംഭാഷണം ശിവ മുരളിയാണൊരുക്കിയിരിക്കുന്നത്​.സാലി മൊയ്തീനാണ്​ ഛായാഗ്രഹ. ബീയാര്‍ പ്രസാദ്,ബെന്നി തോമസ്​,ഷെര്‍ഗില്‍ മട്ടക്കല്‍ എന്നിവരുടെ വരികള്‍ക്ക് യാസിര്‍ അഷറഫ് ,ജോയിഅഗസ്റ്റിൻ എന്നിവര്‍ സംഗീതം പകരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ-ജോബി ആൻറണി,കല-ലെനിൻ,മേക്കപ്പ്-അനീസ് ചെർപ്പള്ളശേരി,പ്രദീപ് തിരൂർ,വസ്ത്രാലങ്കാരം-സിജി തോമസ്സ്,ചന്ദ്രൻ ചെറുവണ്ണൂർ,സ്റ്റിൽസ്-സാബു പെരുമ്പാവൂർ,പരസ്യക്കല-മിഥുൻ സി ജോർജ്ജ്,എഡിറ്റർ-നൗഫൽ അബ്ദുള്ള, ചീഫ അസോസിയേറ്റ് ഡയറക്ടർ-ഷാൻ നവാസ്,സൗണ്ട്-രാജേഷ്,അസോസിയേറ്റ് ഡയറക്ടർ-നിഖിൽ,പ്രൊഡക്ഷൻ ഡിസെെനർ-താഹ മുഹമ്മദ്,അനിൽ അയ്യപ്പൻ, വാർത്ത പ്രചരണം-എ.എസ് ദിനേശ്.

Full View

Tags:    
News Summary - martin movie teaser released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.