മൂവായിരം കോടിയും കടന്ന് കുതിക്കുന്ന ബജറ്റ് ഇനി എവിടെച്ചന്ന് നിൽക്കുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ‘മിഷൻ ഇംപോസിബ്ൾ’ ടീം. ഓരോ പുതിയ പതിപ്പും റെക്കോഡുകൾ സൃഷ്ടിക്കാറുള്ള ടോം ക്രൂസ് സിനിമപരമ്പരയുടെ എട്ടാം എഡിഷന്റെ ഷൂട്ടിങ് പ്രതിസന്ധിലായതാണ് നിർമാതാക്കളെ വലക്കുന്നത്. ഷൂട്ടിനുള്ള 250 കോടി രൂപയുടെ മുങ്ങിക്കപ്പലിനേറ്റ തകരാർ കാരണം ഷൂട്ടിങ് ആഴ്ചകളോളം നിലച്ചിരിക്കുകയാണ്.
ഒരു ദിവസം വൈകിയാൽ പോലും ചെലവ് കുതിച്ചുയരുന്ന അവസ്ഥയാണ്. 120 അടിയുള്ള മുങ്ങിക്കപ്പൽ അമിത ഭാരം കാരണം തകരാറിലാവുകയായിരുന്നു. ഇതോടെ ചിത്രത്തിന്റെ ബജറ്റ് 3,324 കോടിയിൽ എത്തി. 2023ലെ ‘മിഷൻ ഇംപോസിബ്ൾ-ഡെഡ് റെക്കണിങ് പാർട്ട് വണ്ണി’ന്റെ നേരിട്ടുള്ള തുടർച്ചയാണ് ചിത്രീകരണം നടക്കുന്ന ചിത്രം. സീനിയർ ഫീൽഡ് ഏജന്റായി ടോം ക്രുസ് അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫർ മക്വാരി ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.